Updated on: 4 December, 2020 11:18 PM IST

കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ടവരും ആദിവാസി പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക മേഖലയില്‍ ഉന്നത വിദ്യാഭ്യാസമെന്ന ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് അമ്പലവയലില്‍ പുതിയ കാര്‍ഷികോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്‍റ ഔപചാരിക ഉദ്ഘാടനം ഇന്ന് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വ്വഹിക്കും.

കേരള കാർഷിക സർവകലാശാലയുടെ നാലാമത്തെ കാർഷിക കലാലയമാണ് അമ്പലവയലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യവർഷം 60 സീറ്റുണ്ടാകും. കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിലുണ്ട്.ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 1972ൽ നൂറ് സീറ്റുമായി തുടങ്ങിയ കാർഷിക സർവകലാശാലയിൽ ഇപ്പോൾ 1012 വിദ്യാർത്ഥികൾ വിവിധ തലങ്ങളിൽ പഠനം നടത്തുന്നുണ്ട്. കാർഷിക സർവകലാശാലയുടെ അഞ്ചാമത്തെ കാർഷിക കോളേജ് പാലക്കാട് ജില്ലയിലെ നെൻമാറ നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം കുമരകത്തും കാർഷിക കോളേജ് ആരംഭിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്.

English Summary: Ambalavayal Agriculture College
Published on: 16 September 2019, 01:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now