Updated on: 3 September, 2023 11:21 PM IST
സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ച് അമ്പലവയല്‍

വയനാട്: സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ച് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 11,956 പേര്‍ പദ്ധതിയില്‍ അംഗങ്ങളായി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര ഗവ. സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് സുരക്ഷ 2023.

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. റിസര്‍വ്വ് ബാങ്ക് എല്‍.ഡി.എം രഞ്ജിത്ത് പഞ്ചായത്തിനും വാര്‍ഡ് അംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, അമ്പലവയല്‍ ഗ്രാമീണ ബാങ്ക് മാനേജര്‍ ശങ്കര്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

Ambalavayal gram panchayat completes Suraksha 2023 plan. All the eligible families of the panchayat were included in the Pradhan Mantri Suraksha Bhima Yojana scheme. 11,956 people have become members of the scheme. Sukharka 2023 is a campaign implemented by Lead Bank under the joint auspices of the district administration, Bharatheeya Reserve Bank and NABARD with the aim of including all the eligible people of the district in Central Govt. ​

Gram Panchayat President CK Hafsat presided over the meeting held at Ambalavayal Gram Panchayat Office. RBI gave gifts to LDM Ranjith Panchayat and ward members. Gram Panchayat Vice President K. Shamir, Lead Bank Manager Bipin Mohan, Ambalavayal Rural Bank Manager Shankar, Financial Literacy Counselor Sindhu and others spoke.

English Summary: Ambalavayal completes Suraksha 2023 plan
Published on: 03 September 2023, 09:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now