Updated on: 4 December, 2020 11:18 PM IST

വി എച്ച് സി ഇ വിദ്യാലയങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അമ്മയ്ക്ക് ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ പിന്തുണയോടെ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം, ജൈവ വൈവിദ്ധ്യ ഉദ്യാന നിര്‍മ്മാണം തുടങ്ങി സ്‌കൂള്‍ കാമ്പസുകള്‍ക്കകത്ത് വി എച്ച് എസ് ഇ - എന്‍ എസ് എസ് യൂണിറ്റുകള്‍ നടത്തിയ ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാര്‍ഷിക ഉപകരണങ്ങള്‍ അനുവദിച്ചത്. കൈക്കോട്ട്, ചവറുമാന്തി, വെട്ടുകത്തി, 15 മീറ്റര്‍ ഗാര്‍ഡന്‍ ഹോസ് എന്നിവയാണ് ഓരോ വിദ്യാലയത്തിനും വിതരണം ചെയ്തത്. കാര്‍ഷിക ഉപകരണങ്ങള്‍ വാളണ്ടിയര്‍ ലീഡര്‍മാര്‍ക്കു കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മോഡല്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുമേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 32 വി എച്ച എസ് ഇ സ്‌കൂളുകളില്‍ ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി.

English Summary: ammakku oru adukalathottam scheme tools distribution
Published on: 15 February 2019, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now