Updated on: 2 March, 2022 12:52 PM IST
അമുൽ പാൽ ലിറ്ററിന് 2 രൂപ കൂട്ടി

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ലാത്തത് ആശ്വാസകരമാണ്. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ലെങ്കിലും മാർച്ചിലെ ആദ്യ ദിവസം തന്നെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: LPG Price Update: സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു

വിലക്കയറ്റം ക്രമാതീതമായി സംഭവിക്കുമ്പോൾ, നിത്യോപയോഗ സാധനങ്ങളുടെയും ആവശ്യ വസ്തുക്കളുടെയും വില കൂടി വർധിച്ചാൽ അത് സാധാരണക്കാരന് വലിയ തിരിച്ചടിയാണ് നൽകുക. കുടുംബ ബജറ്റിനെ തകിടം മറിയ്ക്കുന്നതിൽ ഇത്തരം വിലക്കയറ്റം വലിയ സ്വാധീനം വഹിക്കുന്നുമുണ്ട്.

ഇപ്പോഴിതാ സാധാരണക്കാരന് ഉൾപ്പെടെ തിരിച്ചടിയായി അമുൽ പാലിന്‍റെ വില വർധിപ്പിച്ചിരിക്കുകയാണ്. ലിറ്ററിന് രണ്ട് രൂപയാണ് ഉയർത്തിയത്. മാര്‍ച്ച്‌ 1 മുതല്‍ വില വർധനവ് പ്രാബല്യത്തിൽ വന്നു. പാലിന്റെ ഉൽപ്പാദന ചെലവ് വർധിച്ചതാണ് പാലിന് വില കൂട്ടാന്‍ കാരണമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍ അറിയിച്ചു.

അമുൽ ഗോൾഡ് 30 രൂപ, അമുൽ താസ 24 രൂപ...

അമുൽ പാലിന്റെ വില വർധിച്ചതോടെ ചൊവ്വാഴ്ച മുതൽ, 500 മില്ലി പാക്കറ്റ് അമുൽ ഗോൾഡിന് 30 രൂപയായി. അമുൽ താസയ്ക്ക് 24 രൂപയുമായി. അമുൽ ശക്തിയുടെ വില 27 രൂപയായും വർധിച്ചു.

അതായത് വില വർധിപ്പിച്ചതോടെയുള്ള പുതിയ നിരക്കിന്റെ ചുരുക്കം ഇങ്ങനെയാണ്;

  • അമുൽ ഗോൾഡ്- ₹30

  • അമുൽ ശക്തി- ₹27

  • അമുൽ താസ ഫ്രഷ്- ₹24

ഉൽപ്പാദന ചിലവ് വർധിച്ചതിനാലാണ് പാലിന്‍റെ വില കൂട്ടിയതെന്ന് അമുൽ പറയുന്നു. ലിറ്ററിന് 2 രൂപ ഉയർത്തിയത് വെറും 4 ശതമാനം മാത്രമാണെന്നും കമ്പനി വ്യക്തമാക്കി. ഇത് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ കുറവാണെന്നും അമുൽ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു'... ഡോ.വർഗീസ് കുര്യന്റെ ജീവിതയാത്ര

കർഷകർക്കും ആശ്വാസം

പാലിന്റെ വില വർധിപ്പിച്ചതിനാൽ കർഷകർക്കും നേട്ടമുണ്ടാക്കുന്ന രീതിയിലാണ് അമുലിന്റെ നടപടി. പാലിന്‍റെ വില വര്‍ധിപ്പിച്ചതോടെ കർഷകര്‍ നല്‍കുന്ന പാലിനും വില കൂട്ടി. അമുല്‍ വാങ്ങുന്ന പാലിന്റെ കൊഴുപ്പിന്‍റെ അളവ് അനുസരിച്ച് പാലിന്‍റെ വില വര്‍ധിപ്പിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2021 ജൂലൈയിലും അമുൽ വില വർധനവ് നടപ്പിലാക്കിയിരുന്നു. അമുലിന്റെ വിവിധ വിഭാഗത്തിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപയായിരുന്നു അന്ന് കൂട്ടിയത്. ഇന്ധന വില കൂടിയായതായിരുന്നു അന്ന് വില കൂട്ടിയതിനുള്ള കാരണം.

ബന്ധപ്പെട്ട വാർത്തകൾ: ബജറ്റ് 2022: കാർഡുകളിലെ കാർഷിക മൂല്യവർദ്ധനയ്ക്കുള്ള മാർഗങ്ങൾ

പാലിന് വില കൂട്ടിയതിന് പിന്നാലെ ക്ഷീര കര്‍ഷകര്‍ക്കുള്ള തുക കിലോ ഗ്രാമിന് 500 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ഓരോ രൂപയിലെ 80 പൈസയും കര്‍ഷകര്‍ക്കാണ് ലഭിക്കുന്നതെന്നും അമുല്‍ വ്യക്തമാക്കിയിരുന്നു. ഓരോ തവണയും വില വർധിപ്പിക്കുമ്പോഴും കർഷകരെ കൂടി പരിഗണിക്കുന്നതായി രാജ്യത്തെ പ്രമുഖ ക്ഷീര കമ്പനിയായ അമുൽ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കാറുണ്ട്.

English Summary: Amul Milk Price Hiked By Rs.2/Litre; Farmers Also Gets Benefits
Published on: 02 March 2022, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now