Updated on: 13 January, 2024 11:57 PM IST
സംരംഭകർക്ക് സഹായങ്ങൾ ഉറപ്പാക്കാൻ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ തലത്തിൽ സംരംഭകർക്ക് ലഭ്യമാക്കേണ്ട നിയമപരമായ സഹായങ്ങളെക്കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ശില്പശാല  സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും കെ സ്വിഫ്റ്റ് പോർട്ടൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിച്ച ശില്പശാലയുടെ രണ്ടാം ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എം ഷെഫീഖ്  ഉദ്ഘാടനം നിർവഹിച്ചു.

സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനു സർക്കാർ തലത്തിൽ സംരംഭകർക്കുള്ള  നൽകേണ്ട നിയമപരമായ അനുമതിയുടെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 86 പേരാണ് ശില്പശാലയിൽ  പങ്കെടുത്തത്.

കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കെ സ്വിഫ്റ്റ്   പോര്‍ട്ടലിനെപ്പറ്റിയും വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരില്‍ നിന്നും  ലഭ്യമാകുന്ന സഹായങ്ങളെപ്പറ്റിയും ശില്പശാലയില്‍ ക്ലാസ് എടുത്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ രമ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ വർഗീസ് മാളക്കാരൻ വിഷയാവതരണം നടത്തി.  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. സംഗീത,  കോതമംഗലം താലൂക്ക് ഉപ ജില്ലാ വ്യവസായ ഓഫീസർ  പി.ടി.അശ്വിൻ, അസി. ജില്ലാ ഇൻഡസ്ട്രിയൽ ഓഫീസർ പ്രിയ പോൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: An awareness workshop was organized to ensure assist to entrepreneurs
Published on: 13 January 2024, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now