Updated on: 26 October, 2021 8:00 AM IST
ANERT Recruitment 2021: Applications are invited for various Vacancies

അനെ‍ർട്ടിൽ ഓഫീസിലെ വിവിധ തസ്തികളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജിയിൽ (ANERT) ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, എന്നീ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ക്ലറിക്കൽ തസ്തികയിലോ അക്കൗണ്ട്‌സ് സംബന്ധമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യസ യോഗ്യതകൾ

അക്കൗണ്ടന്റിന് കൊമേഴ്‌സിലുള്ള ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടാവണം. ഓഫീസ് അസിസ്റ്റന്റിന് അംഗീകൃത സർവകലാശാല ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഡി.ടി.പിയിലുള്ള പരിജ്ഞാനവും വേണം.

അപേക്ഷകൾ അയയ്‌ക്കേണ്ട വിധം

അന്യത്ര സേവനത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയിൽ ഓഫീസ് മേധാവിയെ കൊണ്ട് സൈൻ ചെയ്ത് വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ceo@anert.in ലേക്ക് നവംബർ 15 നകം ലഭ്യമാക്കണം.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, ലാ കോളേജ് റോഡ്, പി.എം.ജി, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അസൽ അപേക്ഷ അയക്കുകയും വേണം.

സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് ഓർഫനേജ് കൺട്രോൾ ബോർഡിൽ വിവിധ ഒഴിവുകൾ

യു.പി.എസ്.സി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

English Summary: ANERT Recruitment 2021: Applications are invited for various Vacancies
Published on: 26 October 2021, 07:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now