Updated on: 4 December, 2020 11:19 PM IST
photo-courtesy-indiamart.com

കാര്‍ഷിക പമ്പുകള്‍ സോളാര്‍(solar) സംവിധാനത്തിലേക്ക് മാറ്റാന്‍ അവസരമൊരുക്കി അനെര്‍ട്ട്(ANERT). സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ PMKUSUM പദ്ധതി പ്രകാരമാണ് പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നത്. കാര്‍ഷിക കണക്ഷനായി എടുത്തു പ്രവര്‍ത്തിപ്പിച്ചുവരുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യൂതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. പദ്ധതിയുടെ രജിസ്ട്രേഷന്‍ അനെര്‍ട്ടിന്റെ വയനാട് ജില്ലാ ഓഫീസില്‍(Wayanad district office) തുടങ്ങി.

ഒരു HP മുതല്‍ 10 HP വരെയുള്ള പമ്പുകളാണ് സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ സാധിക്കുക. 1 എച്ച്.പി ശേഷിക്ക് കുറഞ്ഞത് 1 കിലോവാട്ട്(kilowatt) എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. 1 എച്ച്.പി പമ്പ് ,സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് ആവശ്യമായ 54,000 രൂപയില്‍ 60% തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. അഞ്ച് വര്‍ഷം വാറണ്ടിയുളള(5 year warranty) സോളാര്‍ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപണികള്‍ വേണ്ടതില്ല. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും 4-5 യൂണിറ്റ് വൈദ്യുതി ലഭിക്കും. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്. കര്‍ഷകര്‍ക്ക് ഇഷ്ടമുളള ഏജന്‍സികളെ തെരഞ്ഞെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാം. കര്‍ഷകര്‍ സബ്സിഡി കുറച്ചുളള 40% തുക മാത്രം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‍കേണ്ടതുള്ളൂ. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുളള Feasibility study അനര്‍ട്ടിന്റെ കീഴിലെ ഊര്‍ജ്ജമിത്ര സെന്റര്‍ വഴിയാണ് നടത്തുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ സബ്‌സിഡി നൽകി കേന്ദ്ര സർക്കാർ

English Summary: ANERT scheme for solar agriculture pumps
Published on: 24 May 2020, 02:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now