Updated on: 25 October, 2022 11:04 AM IST
സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമായി: മന്ത്രി പി. രാജീവ്

ലഹരിക്കെതിരായി അതിവിപുലമായ ക്യാമ്പയിനാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും മുഴുവൻ വകുപ്പുകളും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ചേർന്ന് ഏറെ ജനകീയമായാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്നു: മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായുള്ള നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി കളമശേരിയിൽ ലഹരി വിരുദ്ധ ജാഗ്രത ദീപം തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പയിന്റെ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നത്. ശനിയാഴ്ച വൈകിട്ട് മുഴുവൻ മണ്ഡലങ്ങളിലും നടന്ന ജാഗ്രതാ ദീപം തെളിയിക്കലിന് പിന്നാലെ തിങ്കളാഴ്ച  എല്ലാ വീടുകളിലും, ചൊവ്വാഴ്ച മുഴുവൻ ഓഫീസുകളിലും ദീപം തെളിയിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിലുടനീളം മനുഷ്യചങ്ങല തീർത്തു കൊണ്ട് ലഹരിക്കെതിരായ പ്രതീകാത്മകമായ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ:നിരാശയും വിഷാദവും; എങ്ങനെ അതിജീവിക്കാം!

കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിനായി വിവിധ ഭാഷകളിൽ എറണാകുളം ജില്ലാ തൊഴിൽ വകുപ്പ് തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രകാശനം മന്ത്രി നിർവഹിച്ചു.

കളമശ്ശേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.കെ നിഷാദ്, കെ.എച്ച് സുബൈർ, കൗൺസിലർമാരായ സലീം പതുവന, റഫീഖ് മരക്കാർ, ബിജു ഉണ്ണി, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ആർ. രാമചന്ദ്രൻ, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ,  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു തുടങ്ങിയവർ സന്നിഹിതരായി.

English Summary: Anti-drug activities of the government have become popular: Minister P. Rajiv
Published on: 25 October 2022, 10:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now