Updated on: 13 January, 2022 4:29 PM IST
മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി അപേഡ ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ഇടുക്കി മറയൂരിൽ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി യുടെ (എപിഇഡിഎ) ആഭിമുഖ്യത്തിൽ 2022 ജനുവരി 13 നു വെർചൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു.

മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി ദുബായിലേക്ക് അപേഡ ചെയർമാൻ ഡോ. എം അംഗമുത്തു ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. രാസ രഹിതമായ ഒരു അദ്വിതീയ ജിഐ ഉൽപ്പന്നമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മറയൂർ ശർക്കരയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം പരാമർശിച്ചു. എല്ലാ പിന്തുണയ്ക്കും കേരള സർക്കാരിനും മറയൂർ ശർക്കര കർഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ കേരളത്തിലെ കാർഷിക ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ്, ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികൾ, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കർമപദ്ധതി ഉടൻ വികസിപ്പിക്കുമെന്ന് കേരള സർക്കാർ കാർഷിക ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ് വ്യക്തമാക്കി.

GI ടാഗ് ചെയ്ത മറയൂർ ശർക്കര  ദുബൈയിലേക് കയറ്റുമതി ചെയുന്നത് ഫെയർ എക്സ്പോർട്ട്  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. APEDA യുടെ കീഴിൽ രജിസ്റ്റർ ചെയ്ത ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

ദേശീയ അന്തർദ്ദേശീയ വിപണികളിൽ ഭൂമിശാസ്ത്രപരമായ സൂചന ടാഗ് / ജിഐ ടാഗ് ഉത്പന്നങ്ങളുടെ ഡിമാൻഡ് വര്ധിപ്പിക്കുന്നതിലൂടെ ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നവരുടെ സാമ്പത്തിക അഭിവൃദ്ധിക്കും കാരണമാകുന്നു. ഒരു ഉൽപ്പന്നത്തിന്റെ ഭൂമിശാസ്ത്രപരമായ ഉൽപാദന മേഖലയുമായി ബന്ധപ്പെട്ട് പ്രതേകതയാണ് ജിഐ ടാഗ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് ജി ഐ ടാഗുചെയ് ത ഉൽ പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം ആത്യന്തികമായി 2021-22 ഓടെ 400 ബില്യൺ യുഎസ് ഡോളർ കയറ്റുമതി എന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുന്നു.

രാസവസ്തുക്കളൊന്നും ചേർക്കാതെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ശർക്കര. മൊത്തം ലോക ശർക്കര ഉൽപാദനത്തിന്റെ 70% ത്തിലധികം ഇന്ത്യയിലാണ് ചെയ്യുന്നത്. 2020-21 കാലയളവിൽ 358.88 യുഎസ് ഡോളർ വിലമതിക്കുന്ന 631,895.81 മെട്രിക് ടൺ ശർക്കരയും അതിന്റെ മിഠായി ഉൽപ്പന്നങ്ങകളും ഇന്ത്യ ലോകത്തേക്ക് കയറ്റുമതി ചെയ്തു.  കരിമ്പ് ശർക്കര കയറ്റുമതി മാത്രം ഇന്ത്യയിൽ നിന്ന് 30.06 യുഎസ് ഡോളർ ആയിരുന്നു, അതിൽ 12.67 ശതമാനം വിഹിതം 2020-21 ൽ കേരളത്തിൽ നിന്നാണ്. മലയേഷ്യ, യുഎസ്എ, നേപ്പാൾ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളായിരുന്നു കരിമ്പ് ശർക്കരയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്

ചില പച്ചക്കറികളുടെ വില കേട്ടാൽ വയറു നിറയും, തക്കാളി വിലയിൽ മാത്രം ആശ്വാസം...

ഇടുക്കി ജില്ലയിലെ മറായൂർ, കാന്തല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ വളർത്തുന്ന കരിമ്പിൽ നിന്നാണ് പ്രാദേശികമായി മറയൂർ ശർക്കര എന്നറിയപ്പെടുന്ന മറയൂർ ജാഗറി തയ്യാറാക്കുന്നത്. ഇടുക്കി ജില്ലയിലെ മഴ നിഴൽ പ്രദേശങ്ങളാണിവ. ഭൂമിശാസ്ത്രപരമായ പ്രദേശത്ത് നിന്ന് ഉൽപാദിപ്പിക്കുന്ന ശർക്കരക്ക് അതിന്റെ രുചി, രസം, ഗുണനിലവാരം എന്നിവ കാരണം ഉയർന്ന വിപണി ആവശ്യകതയുണ്ട്, മാത്രമല്ല കൃത്രിമ കളറിംഗ് അല്ലെങ്കിൽ കൃത്രിമ മധുരങ്ങൾ പോലുള്ള ദോഷകരമായ രാസവസ്തുക്കൾ ചേർക്കാതെ തന്നെ  ഉൽപാദിപ്പിക്കപ്പെടുന്നു മറയൂർ ജാഗറി സാധാരണയായി പന്ത് രൂപത്തിലാണ് (undasharkara) തയ്യാറാക്കുന്നത്. പക്ഷേ പൊടി, ദ്രാവക രൂപങ്ങളിൽ ചെറിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നു. തവിട്ട് മുതൽ കടും തവിട്ട് നിറമുള്ള ശർക്കര ഉണ്ടകൾ നന്നായി ഉണങ്ങിയ രൂപത്തിൽ ഉറച്ച സ്ഥിരതയുള്ളതും പശിമയില്ലാത്ത സ്വഭാവം ഉള്ളവയാണ്. ഉപ്പില്ലാത്ത മധുരമാണ് ഇതിന്റെ സവിശേഷത. സുക്രോസ്, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് മറയൂർ ശർക്കര. ഫൈറ്റോകെമിക്കലുകളുടെ സ്വാഭാവിക സാന്നിധ്യം കാരണം ആയുർവേദ തയ്യാറെടുപ്പുകളിൽ ഈ പരമ്പരാഗത മധുരപലഹാരത്തിന് ഒരു പ്രധാന പങ്കുണ്ട്.  2 മെട്രിക് ടൺ മറയൂർ ശർക്കരയാണ് ദുബായിലേക്ക് കയറ്റുമതി ചെയ്യപ്പെടത്.

English Summary: Apeda flags off first export of Marayoor Jaggery from Kerala to Dubai
Published on: 13 January 2022, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now