Updated on: 4 November, 2021 3:52 PM IST
Applications are invited for 1828 vacancies in the post of IBPS Specialist Officer

ഐ.ബി.പി.എ.സ് സ്പെഷ്യലിസ്റ്റ് ഓഫീസർ (എസ്.ഒ) തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ഇതിലേക്കായി നടത്തുന്ന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. നവംബർ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഡിസംബർ 26നായിരിക്കും ഓൺലൈൻ പ്രിലിമിനറി പരീക്ഷ. ജനുവരി 30ന് മെയിൻസ് പരീക്ഷ നടക്കും. ആകെ 1828 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഐ.ടി ഓഫീസർ- 220 ഒഴിവുകൾ

അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ- 884 ഒഴിവുകൾ

രാജ്സഭാ അധികാരി- 84 ഒഴിവുകൾ

ലോ ഓഫീസർ- 44 ഒഴിവുകൾ

എച്ച്.ആർ/ പേഴ്സണൽ ഓഫീസർ- 61 ഒഴിവുകൾ

മാർക്കറ്റിംഗ് ഓഫീസർ- 535 ഒഴിവുകൾ

എന്നിങ്ങനെ ആകെ 1828 ഒഴിവുകളുണ്ട്.

പ്രിലിമിനറി പരീക്ഷ, മെയിൻസ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവർക്ക് മെയിൻസ് പരീക്ഷയെഴുതണം.

ജനറൽ വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപ അടച്ചാൽ മതിയാകും. വിശദ വിവരങ്ങൾക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

മൃഗസംരക്ഷണ വകുപ്പിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സബ്‌സിഡിയോടു കൂടിയ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: Applications are invited for 1828 vacancies in the post of IBPS Specialist Officer
Published on: 04 November 2021, 03:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now