ബാങ്ക് ഓഫ് ബറോഡയിലെ 376 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 19ന് ആരംഭിച്ചിരുന്നു. ഡിസംബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിലായി 376 ഒഴിവുകളുണ്ട്.
ഇഗ്നോയിലെ 45 വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു
ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ഒഴിവുകൾ
സീനിയർ റിലേഷൻഷിപ്പ് മാനേജർ- 326 ഒഴിവുകൾ
ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ- 50 ഒഴിവുകൾ
എന്നിങ്ങനെ ആകെ 376 ഒഴിവുകളുണ്ട്.
യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിലേക്ക് അയക്കാനുള്ള പ്രായപരിധി 24 വയസു മുതൽ 35 വയസു വരെയാണ്. 23 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.