Updated on: 20 September, 2021 12:04 PM IST
Bharat Petroleum Corporation Ltd Apprentice Recruitment 2021

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (ബി.പി.സി.എൽ) അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു.  യോഗ്യതയുള്ളവർക്ക് നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mhrdnats.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒരു വർഷം ദൈർഘ്യമുള്ളതായിരിക്കും അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്.

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

ഗ്രാജ്വേറ്റ് അപ്രന്റീസ് - 42 ഒഴിവുകൾ
ടെക്നീഷ്യൻ അപ്രന്റീസ് - 45 ഒഴിവുകൾ

എന്നിങ്ങനെയാണ് ആകെ ഒഴിവുകൾ.

ഗ്രാജ്വേറ്റ് അപ്രന്റീസ്- നിശ്ചിത ബ്രാഞ്ചിലുള്ള എഞ്ചിനീറിങ് ഫസ്റ്റ് ക്ലാസ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 6.3 CGPA ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ അപ്രന്റീസ് - എഞ്ചിനീയറിങ് ഡിപ്ലോമയിലുള്ള ഫസ്റ്റ് ക്ലാസ് ജയം. 60 ശതമാനം മാർക്കുണ്ടായിരിക്കണം.

18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിൽ നഴ്സ് ഉൾപ്പടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലെ 492 ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം നടത്തുന്നു

English Summary: Applications are invited for Apprentice posts in Bharat Petroleum Corpn Ltd
Published on: 20 September 2021, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now