Updated on: 5 May, 2021 2:00 PM IST
കെ എ യു പെയ്‌സ് 2021 അപേക്ഷ ലിങ്ക്: https://forms.gle/yDysMS5BaN6Qbhiv8

കാർഷിക മേഖലയിലെ വ്യവസായങ്ങളെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനും നവസംരംഭകരേ പ്രോത്സാഹിപ്പിക്കുന്നതിനും, നൂതന ആശയങ്ങളെ സംരംഭമായി വളർത്തിയെടുക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക-വിദഗ്ധ സഹായങ്ങൾ നൽകുന്നതിനുമായി കേരള കാർഷിക സർവ്വകലാശാലയിൽ 2018-19 മുതൽ കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിച്ചുവരുന്നു.

കെ.എ.യു റെയ്സ്, കെ.എ.യു. പെയ്സ് എന്നിങ്ങനെ രണ്ടിന പ്രോഗ്രാമുകളിലായി ഈ രണ്ടു വർഷത്തിനകം എൺപതോളം നവസംരംഭകരേ കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്റർ പ്രാപ്തരാക്കി കഴിഞ്ഞു.

കെ.എ.യു റാഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിന്റെ ഈ സാമ്പത്തിക വർഷത്തിലെ (2012-22) അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ട്‌ അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്കായി ഇപ്പോൾ അപേക്ഷിക്കാം

▪️അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം-കെ എ യു റെയ്സ് 2021(രണ്ടു മാസത്തെ പരിശീലന പരിപാടി +5 ലക്ഷം രൂപ വരെ ധനസഹായം)
▪️സ്റ്റാർട്ട്‌ അപ്പ് ഇന്ക്യൂബേഷൻ പ്രോഗ്രാം-കെ എ യു പെയ്‌സ് 2021( രണ്ടുമാസത്തെ പരിശീലന പരിപാടി +25 ലക്ഷം രൂപ വരെ ധനസഹായം )

വിദ്യാർത്ഥികൾക്കും സംരംഭകർക്കും കർഷകർക്കും പ്രയോജനപ്പെടുന്ന ഒരു കാര്യവുമാണ് ഇത്. സ്വന്തമായി ഒരു കാർഷിക സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.kau.in/rabi.kau.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
അപേക്ഷ തിയതി 05.05.2021 രാവിലെ 10 മണി മുതൽ 31.05.2021 വൈകുന്നേരം 4 മണി വരെ.
കെ എ യു റെയ്സ് 2021 അപേക്ഷ ലിങ്ക് :
https://forms.gle/csoPja6KiWhWV18k6

കെ എ യു പെയ്‌സ് 2021 അപേക്ഷ ലിങ്ക്: https://forms.gle/yDysMS5BaN6Qbhiv8

English Summary: Applications are invited for the Entrepreneurship Orientation Program and the Startup Up Incubation Program.
Published on: 05 May 2021, 01:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now