Updated on: 24 November, 2023 5:24 PM IST
കേരകൃഷി പ്രോത്സാഹിപ്പിക്കാൻ ആനുകൂല്യം: ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ തെങ്ങുകർഷകർക്ക് കേരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തിലെ 50 ഹെക്ടർ തെങ്ങിൻ പുരയിടങ്ങളുടെ പുനരുദ്ധാരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരസമിതി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 8,750 തെങ്ങുകൾക്ക് തടം എടുക്കുന്നതിനും, ജൈവ വളം ഇടുന്നതിനും 50 ശതമാനം നിരക്കിൽ ആനുകൂല്യം ലഭിക്കും. ഡോളമൈറ്റ്, രാസവളം എന്നിവയ്ക്ക് ഒരു തെങ്ങിന് 29 രൂപ ലഭിക്കും. തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് പ്രയോഗിക്കുന്നതിന് 75 രൂപയും ഉത്പാദനക്ഷമത ഇല്ലാത്തവ വെട്ടിമാറ്റുന്നതിന് തെങ്ങ് ഒന്നിന് 1,000 രൂപയും ലഭിക്കും.

കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുത്തനെ താഴോട്ട്; നട്ടംതിരിഞ്ഞ് കർഷകർ

ഉത്പാദന ക്ഷമതയുള്ള പുതിയ തെങ്ങിൻ തൈയ്ക്ക് 60 രൂപ നിരക്കിലും ഇടവിള കൃഷി നടീൽ വസ്തുക്കളും നൽകും. ജലസേചനത്തിനുള്ള പമ്പു സെറ്റുകൾ, തുള്ളി നന സംവിധാനം എന്നിവയ്ക്ക് 50 ശതമാനം സബ്സിഡിയും ജൈവ വള കമ്പോസ്റ്റ് കുഴി നിർമിക്കുന്നതിന് രണ്ട് യൂണിറ്റിന് 10,000 രൂപയും സബ്സിഡി നൽകും. താൽപര്യമുള്ള 12 പേർക്ക് തെങ്ങു കയറ്റത്തിന് പരിശീലനവും തെങ്ങു കയറ്റ യന്ത്രത്തിന് 2,000 രൂപ വീതം ആനുകൂല്യവും നൽകും. വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഡ്രയർ/മറ്റു ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. യൂണിറ്റ് സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് പ്രൊജക്റ്റ് തയാറാകുന്നതിനും സഹായിക്കും. ആനുകൂല്യങ്ങൾക്ക് ഡിസംബർ 7നകം വാഴപ്പള്ളി കൃഷിഭവനിൽ അപേക്ഷ നൽകണം.

English Summary: Applications are invited for the Keragramam project
Published on: 24 November 2023, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now