1. News

കോഴിയിറച്ചി വില കുത്തനെ താഴോട്ട്; നട്ടംതിരിഞ്ഞ് കർഷകർ

ഇതരസംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ഉൽപാദിപ്പിക്കുന്ന ഇറച്ചി കോഴികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് കർഷകർക്ക് വിനയായി

Darsana J
കോഴിയിറച്ചി വില കുത്തനെ താഴോട്ട്; നട്ടംതിരിഞ്ഞ് കർഷകർ
കോഴിയിറച്ചി വില കുത്തനെ താഴോട്ട്; നട്ടംതിരിഞ്ഞ് കർഷകർ

1. കേരളത്തിൽ കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. എറണാകുളം ജില്ലയിൽ 160 രൂപ വരെയുണ്ടായിരുന്ന കോഴിയിറച്ചിയ്ക്ക് 90 രൂപ വരെ വില താഴ്ന്നു. 100 രൂപയ്ക്ക് മുകളിൽ ഉൽപാദന ചെലവ് വരുമ്പോൾ 90 രൂപയ്ക്കാണ് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വിൽക്കുന്നത്. കർഷകന് അതിലും കുറഞ്ഞ തുകയാണ് ലഭിക്കുക. കൂടാതെ ഇതരസംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ ഉൽപാദിപ്പിക്കുന്ന ഇറച്ചി കോഴികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതും കർഷകർക്ക് വിനയായി.

അതേസമയം ഇടുക്കിയിലെ ഹൈറേഞ്ചിൽ 1 കിലോ കോഴിയിറച്ചിയ്ക്ക് 105 മുതൽ 115 രൂപ വരെയാണ് വില. കോഴിത്തീറ്റയ്ക്ക് വില വർധിച്ചതും കർഷകർക്ക് തിരിച്ചടിയായി. 50 കിലോ കോഴിത്തീറ്റയ്ക്ക് 2500 രൂപയാണ് വില. കോഴിത്തീറ്റ നിർമിയ്ക്കാൻ ഉപയോഗിക്കുന്ന സോയാബീൻസിനും ചോളത്തിനും വില വൻതോതിൽ ഉയർന്നതാണ് തീറ്റയുടെ വില വർധനവിന് കാരണം. തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴിത്തീറ്റ എത്തുന്നത്.

2. പോത്തുകുട്ടി പരിപാലനം വിഷയത്തിൽ പരിശീലനം നൽകുന്നു. ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നവംബർ 25ന് പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വാർത്തകൾ: ആശ്വാസം! 4 ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്തുന്നു

3. കൊല്ലം മിൽമ ഡയറി സന്ദര്‍ശിക്കാൻ അവസരം. ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26, 27 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഡയറി സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ 5 മണി വരെ പാല്‍ സംസ്‌കരണം, പാലുത്പനങ്ങളുടെ നിര്‍മാണം എന്നിവ നേരിട്ട് മനസിലാക്കാം. കൂടാതെ, മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്. ഫോണ്‍- 0474 2794556, 2797991, 2794884, 2792746. 

4. കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും, ജൈവ സുരക്ഷയും വിഷയത്തിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ വച്ച് നവംബർ 28ന് രാവിലെ 10 മണി മുതലാണ് പരിശീലനം നടക്കുക. ചാണകത്തിൽ നിന്നുള്ള വിവിധതരം വളങ്ങളുടെ നിർമാണത്തിനെക്കുറിച്ചും ക്ലാസെടുക്കും. 550 രൂപയാണ് ഫീസ്. രജിസ്ട്രേഷൻ ചെയ്യുന്നതിന് 0487 2370773 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary: poultry farmers are affected by falling chicken prices in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds