Updated on: 8 March, 2024 12:55 AM IST
Applications are invited for the post of Coordinator Fishermen's Welfare Board

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഓരോ കോ-ഓർഡിനേറ്റർമാരെ വീതം താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. 

പ്രതിമാസം വേതനം

പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്.

വിദ്യാഭ്യാസ യോഗ്യത

പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്.

Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ 2024 മാർച്ച് 11 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിലെ അപേക്ഷകൾ 2024 മാർച്ച് 12 ചൊവ്വാഴ്ചയും രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ.റ്റി.സി 82/258, സമദ് ഹോസ്പറ്റിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

English Summary: Applications are invited for the post of Coordinator Fishermen's Welfare Board
Published on: 08 March 2024, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now