ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ സൈക്കോളജി അപ്രന്റീസ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായാണ് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്. പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെ ആയിരിക്കും നിയമനം. ഓണ്ലൈനായുള്ള അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി പ്രവർത്തിപരിചയം എന്നിവയുള്ളവർ ഒക്‌ടോബർ 5നകം principalsstgmc@gmail.com ലേക്ക് വിദ്യാഭ്യാസയോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയച്ചു നൽകണം.
ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അഭിമുഖം നടത്തും.
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിലെ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ബ്രോഡ്കാസ്റ്റ് എഞ്ചിനീയിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ നിയമനം നടത്തുന്നു