Updated on: 24 March, 2022 6:30 AM IST
Applications are invited for the posts of Nursery, KG Teacher, etc.

തിരുവനന്തപുരം പള്ളിപ്പുറത്തെ സെന്‍ട്രല്‍ ഗ്രൂപ്പ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഗ്രൂപ്പ് സെന്ററിലെ സിആര്‍പിഎഫ് മോണ്ടിസോറി സ്‌കൂളിലേക്ക്, 2022-2023 അക്കാദമിക് വര്‍ഷത്തില്‍ ഒഴിവ് വരാനിടയുള്ള  നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  2022 ജൂണ്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 30 വരെ പതിനൊന്ന് മാസത്തേക്കാണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (23.03.2022)

നഴ്‌സറി-കെജി ടീച്ചര്‍ യോഗ്യത:

പ്രഥമ പരിഗണന:- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സറി ട്രയിനിംഗ് ഡിപ്ലോമയോടുകൂടി മെട്രിക്കുലേഷനോ അതിന് മുകളിലോ യോഗ്യതയോടെ, പരിശീലനം നേടിയവര്‍. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തവും പെയിന്റിംഗും അറിയുന്നവര്‍ക്ക് മുന്‍ഗണന.

രണ്ടാം പരിഗണന:  ജൂനിയര്‍ ബേസിക് ട്രയിനിംഗോ, പരിശീലനം ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍.

മൂന്നാം പരിഗണന: മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ നഴ്‌സറി സ്‌കൂളില്‍ നഴ്‌സറി അധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദക്കാര്‍.

നാലാം പരിഗണന:  ചുരുങ്ങിയത് മെട്രിക്കുലേഷനുള്ള, നഴ്‌സറി അധ്യാപന പരിചയമുള്ളവരെ പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാകുംവരെ താല്‍ക്കാലികമായി നിയമിക്കും.

ആയ യോഗ്യത:

അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളെ നോക്കി പരിചയമുള്ള മെട്രിക്കുലേഷനുള്ളവര്‍.

പ്രധാന അധ്യാപിക കം ടീച്ചര്‍ക്ക് 10,000 രൂപയും, അധ്യാപികയ്ക്ക് 8,000 രൂപയും , ആയക്ക് 6,000 രൂപയും പ്രതിമാസം ലഭിക്കും.

തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ, പ്രവര്‍ത്തന പരിചയ രേഖകള്‍, ആധാര്‍ എന്നിവയുടെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, മൊബൈല്‍ നമ്പര്‍  സഹിതം, കവറില്‍ “Application for the Post of Nursery/ KG Teacher and Ayah in CRPF, Montessori School, Pallippuram”  എന്ന് രേഖപ്പെടുത്തി ഡിഐജിസിപി, ജിസി, സിആര്‍പിഎഫ്, പള്ളിപ്പുറം, തിരുവനന്തപുരം, 695316 എന്ന വിലാസത്തില്‍ 2022 ഏപ്രില്‍ 20നകം അപേക്ഷിക്കണം.

English Summary: Applications are invited for the posts of Nursery, KG Teacher, etc.
Published on: 23 March 2022, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now