Updated on: 22 December, 2021 2:00 PM IST
Applications are invited for the vacancy of Women Messenger

ആലപ്പുഴയിൽ വനിതാ മെസഞ്ചറുടെ ഒഴിവ്.  ആലപ്പുഴ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  പത്താം ക്ലാസ് പാസായവർക്കും 25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരുമായ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം

നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം. സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ആലപ്പുഴ ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തുക.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2348666 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

English Summary: Applications are invited for the vacancy of Women Messenger
Published on: 22 December 2021, 01:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now