Updated on: 17 March, 2022 6:30 AM IST
Applications are invited for vacancies at Kannur Government Ayurveda College

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഡോക്ടർമാരുടെ ഒഴിവുകൾ.  പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്കാണ് നിയമനം നടത്തുന്നത്.  ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി)  എന്നീ തസ്തികകളിലാണ് ഒഴിവുകൾ.  ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം  ഓരോ ഒഴിവുകളാണുള്ളത്. 

ബന്ധപ്പെട്ട വാർത്തകൾ: ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ഈ ആഴ്ച്ച അപേക്ഷകളയക്കാം

വിദ്യാഭ്യാസ യോഗ്യത

ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/MS (Obstetrics & Gynaecology) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്.

പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്.

ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത. Diploma (Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.

ഇന്റർവ്യൂ

അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.  അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.

English Summary: Applications are invited for vacancies at Kannur Government Ayurveda College
Published on: 16 March 2022, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now