കളമശ്ശേരി ഐ.ടി.ഐ യിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വഴിയാണ് നിയമനം.
വിദ്യഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി സർക്കാർ ഐ ടി ഐയിൽ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക.
ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും /എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അരിത്മെറ്റിക് കം ഡ്രോയിങ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവ്.
എംപ്ലോയബിലിറ്റി / സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും / സോഷ്യോളജി, സോഷ്യൽ വെൽഫെയർ, എക്കണോമിക്സ് വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2555505 എന്ന നമ്പറുമായി ബന്ധപ്പെടുക.