Updated on: 19 September, 2021 6:35 PM IST
Applications are invited for various posts including Nurse at Thripunithura Taluk Hospital

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നഴ്‌സ് (രണ്ട്), ഡ്രൈവർ, എന്നീ തസ്തികയിലാണ് ഒഴിവുകൾ.  ഒരു വർഷത്തെ കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. യോഗ്യതയുള്ളവർക്ക് സെപ്തംബർ 27 ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

നഴ്‌സ് ഒഴിവിലേക്കുള്ള വിദ്യാഭ്യാസ  യോഗ്യത - ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തിൽ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം.

ഡ്രൈവർ ഒഴിവിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത – ഏഴാം ക്ലാസ് പാസായിരിക്കണം, ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളില മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിലോ അല്ലാതെയോ ജോലി ചെയ്ത് പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് 0484-2783495 എന്ന നമ്പറുമായി ബന്ധപ്പെടുക.

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലെ 492 ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം നടത്തുന്നു

ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു 

 

English Summary: Applications are invited for various posts including Nurse at Thripunithura Taluk Hospital
Published on: 19 September 2021, 06:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now