Updated on: 2 September, 2021 7:00 AM IST
Applications are invited for various vacancies in Guruvayur Devaswom Board

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകൾ നടത്തുന്നു.

സെപ്റ്റംബർ അഞ്ചിനാണ് പരീക്ഷ. ഗുരുവായൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), റസിഡന്റ് മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ-12/2020), കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളുടെ പരീക്ഷകളാണ് നടത്തുന്നത്. 

പരീക്ഷയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കൊവിഡ് ബാധിതരായ ഉദ്യോഗാർത്ഥികളും, ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർത്ഥികളും, കണ്ടെയ്ൻമെന്റ് സോണിൽ നിന്നോ അന്യസംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വരുന്ന ഉദ്യോഗാർത്ഥികളും വിവരം പരീക്ഷയ്ക്ക് രണ്ട്  ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ (kdrbtvm@gmail.com) മുഖേനയോ ഫോൺ മുഖേനയോ (സെക്രട്ടറി-8921480998, പരീക്ഷാ കൺട്രോളർ- 8547700068) അറിയിക്കണം.

ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ പരീക്ഷാകേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ ഇത് സംബന്ധിച്ച് ഒരു സത്യവാങ്മൂലം വെള്ള പേപ്പറിൽ എഴുതി പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ട് മുൻപാകെ സമർപ്പിക്കണം.

കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ അവരവർ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തി പരീക്ഷാ കേന്ദ്രത്തിനുള്ളിൽ ചീഫ് സൂപ്രണ്ടൺ് നിർദ്ദേശിക്കുന്ന പ്രകാരം ആ വാഹനത്തിനുള്ളിലിരുന്ന് പരീക്ഷ എഴുതണം. 

കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടൺുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിപത്രം, കോവിഡ് 19 പോസിറ്റീവ് സർട്ടിഫിക്കറ്റ്, ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഇവ പരീക്ഷാ കേന്ദ്രത്തിൽ എത്തുമ്പോൾ നിർബന്ധമായും ഹാജരാക്കണം.

ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ, കോവിഡ് പോസിറ്റീവായവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ എന്നിവ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.

English Summary: Applications are invited for various vacancies in Guruvayur Devaswom Board
Published on: 02 September 2021, 06:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now