Updated on: 12 September, 2021 9:12 PM IST
Applications are invited for various vacancies in RBI

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ കൺസൾട്ടിൻറെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാൻ ആർ.ബി.ഐയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. മെഡിക്കൽ പ്രാക്ടീഷണറായി ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ ജോലി ചെയ്തള്ള പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.

അഭിമുഖത്തിലെ പ്രകടനം അനുസരിച്ച് ഷോർട്ട്ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെഡിക്കൽ എക്സാമിനേഷനുണ്ടായിരിക്കും.

അപേക്ഷ the Principal, College of Agricultural Banking, Reserve Bank of India, University Road, Pune – 411016 എന്ന വിലാസത്തിലേക്ക് അയക്കുക. ഒക്ടോബർ 5ന് വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 480 ഒഴിവുകളിൽ 64 എണ്ണം കേരളത്തിൽ

English Summary: Applications are invited for various vacancies in RBI
Published on: 11 September 2021, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now