Updated on: 13 December, 2023 11:51 PM IST
Applications are invited from female graduates from fishing families

എറണാകുളം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ബിരുദധാരികളായ യുവതികള്‍ക്ക് (പ്രായപരിധി 21-35 വയസ്സ് ) ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ്  വിഷയത്തില്‍ പരിശീലനം  നല്‍കുന്നു.

അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസ് (FIMS) ഉള്‍പ്പെടുന്നവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 മാസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനവും, കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6 മാസത്തെ പ്രായോഗിക പരിശീലനവും നല്‍കുന്നു.

4 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രി  ഉള്ളവര്‍ക്കും, കമ്പ്യൂട്ടര്‍ പരിഞ്ജാനം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ സാഫ് മുഖേന നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം സാഫിന്റെ www.safkerala.org വെബ്‌സൈറ്റില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിന്റെ സര്‍ട്ടിഫിക്കററുകള്‍, ക്ഷേമനിധി പാസ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30നകം നോഡല്‍ ഓഫീസര്‍, സാഫ്, എറണാകുളം, ഓഫീസ് അസിര്‍സ്റ്റ9്‌റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ് (ട്രെയിനിംഗ്), നിഫാം ബില്‍ഡിംഗ്, ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി കോളേജ് പി.ഒ ആലുവ 683102 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 8129644919, 7012132836 നമ്പരുകളില്‍ ബന്ധപ്പെടാം.   

English Summary: Applications are invited from female graduates from fishing families
Published on: 13 December 2023, 09:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now