Updated on: 4 April, 2022 6:30 AM IST
Applications are invited from graduates for various vacancies in Wipro

സോഫ്റ്റ്‌വെയർ  കമ്പനിയായ വിപ്രോയിൽ ബിരുദധാരികൾക്ക് അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിപ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ wipro.com അപേക്ഷിക്കാം. ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയ്നി, സർവീസ് ഡെസ്ക് അനലിസ്റ്റ്, ഡെവലപ്പർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ അപേക്ഷിക്കേണ്ട അവസാന തീയതിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എത്രയും വേഗം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുകയാണ് അഭികാമ്യം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02.04.2022)

യോഗ്യതകൾ

ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയ്നി തസ്തികയിലേക്ക്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും തുടക്കക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ഏത് വിഷയത്തിലും ബിരുദമുള്ളവർക്ക് സർവീസ് ഡെസ്ക് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ സയൻസിലോ ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തിലോ ബിരുദം ഉണ്ടായിരിക്കണം. ഈ തസ്തികയിലും തുടക്കക്കാർക്കും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണെന്ന് ടെക്ക്ഗിഗ് റിപ്പോർട്ട് ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

- വിപ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് കരിയർ പേജിലേക്ക് പോവുക.

- തുടർന്ന് സെർച്ച് ബാറിൽ തസ്തികയുടെ പേരും ജോബ് ലൊക്കേഷനുംനൽകി തിരയുക.

- തുറന്നു വരുന്ന ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് വേണ്ട ജോലി തിരഞ്ഞെടുക്കുക. തുടർന്ന് 'അപ്ലൈ' ബട്ടൺ ക്ലിക്ക് ചെയ്യുക.

- നിങ്ങളുടെ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.

- ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

- ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയ്നി തസ്തികയ്ക്ക് ജോബ് ലൊക്കേഷൻ നോയ്ഡ ആണ്. സർവീസ് ഡെസ്ക് അനലിസ്റ്റ്, ഡെവലപ്പർ തസ്തികകളുടെ ജോബ് ലൊക്കേഷൻ യഥാക്രമം പൂനെയും ഗുരുഗ്രാമുമാണ്.

English Summary: Applications are invited from graduates for various vacancies in Wipro
Published on: 03 April 2022, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now