Updated on: 24 February, 2022 6:30 AM IST
Apply for the vacancies of District Women Protection Officers, Sonologist, Physiotherapist, etc.

വാക്ക്-ഇൻ ഇന്റർവ്യൂ

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, തുടങ്ങി വിവിധ ഒഴിവുകൾ

പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്; ശമ്പളം പ്രതിമാസം 43,155/ രൂപ

സോണോളജിസ്റ്റ് നിയമനം: അഭിമുഖം മാർച്ച് 3ന്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ സോണോളജിസ്റ്റിനെ താത്കാലികമായി ദിവസവേതനത്തിന് ഓൺകോൾ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മാർച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.

വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം.  എം.ബി.ബി.എസും റേഡിയോ ഡയഗ്‌നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യത.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 3 രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഫിസിയോതെറാപ്പി ബിരുദം. പ്രായപരിധി 40 വയസ്സ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2382314

വാക് ഇന്റര്‍വ്യൂ

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫ്രിജറേഷന്‍/എസി മെക്കാനിക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  യോഗ്യത ഐറ്റിഐ/ഐറ്റിസി (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യതയുളളവര്‍ ഫെബ്രുവരി 28-ന് രാവിലെ 11-ന്  വാക്-ഇന്‍-ഇന്റര്‍വ്യൂവിന് രാവിലെ 11-ന് ഹാജരാകണം.  അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (സിടിവിഎസ്  ഒടി ആന്റ് ഐസിയു) യോഗ്യത ബി.എസ്.സി നഴ്‌സിംഗ് /ജിഎന്‍എം (സിടിവിഎസ് ഒടി ആന്റ്  ഐസിയു ലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). മാര്‍ച്ച് രണ്ടിന് രാവിലെ 10.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

English Summary: Apply for the vacancies of District Women Protection Officers, Sonologist, Physiotherapist, etc.
Published on: 23 February 2022, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now