Updated on: 26 September, 2023 9:17 AM IST
Apply for Various Vacancies in "Entry Home for girls", which works with the help of Child Development Department

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യു നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിലെ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/Sociology), 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം.

ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി,  23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ,| ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/09/2023)

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്‌സൈറ്റ് : www.keralasamakhya.org.

English Summary: Apply for Various Vacancies in Entry Home, which works with the help of Child Dev Dept
Published on: 26 September 2023, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now