Updated on: 9 February, 2022 6:30 AM IST
Apply for various vacancies in Mahila Shikshan Kendra

മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്കാണ് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയായിരിക്കും നിയമനം നടത്തുന്നത്. രണ്ട് തസ്തികകളും റസിഡൻഷ്യൽ തസ്തികകളാണ്.

എസ്.ബി.ഐയിലെ 48 എസ്.സി.ഒ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചറുടെ ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദവും ബി.എഡും. പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ.

അഡീഷണൽ ടീച്ചർ തസ്തികയിലും ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത ബിരുദം, പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 16ന് രാവിലെ 11ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം.

ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

English Summary: Apply for various vacancies in Mahila Shikshan Kendra
Published on: 08 February 2022, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now