Updated on: 7 September, 2022 7:58 AM IST
Apply now for Post Basic BSc Nursing

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേയ്ക്ക്  പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷഫീസ്. ഓണ്‍ലൈന്‍ മുഖേനയോ, ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയോ സെപ്റ്റംബര്‍ 15 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/09/2022)

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം അപേക്ഷിക്കുന്നവർ. കൂടാതെ 50% മാര്‍ക്കോടെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എന്‍ ആന്‍ഡ് എം കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അവസാനവര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിൽ 1900 ഓളം ഒഴിവുകൾ; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ടയില്‍ 49 വയസ്സാണ് പരിധി. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടര്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 25 ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നതെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/09/2022)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712560363, 2560364.

English Summary: Apply now for Post Basic BSc Nursing
Published on: 07 September 2022, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now