Updated on: 28 January, 2022 6:30 AM IST
Apply now for Technical Entry Scheme in Indian Army

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീം 10 + 2 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവരും ജെ.ഇ.ഇ മെയിൻ സ്കോറുള്ളവർക്കും ടെക്നിക്കൽ എൻട്രി കോഴ്സിലേക്ക് അപേക്ഷിക്കാം.  താൽപര്യമുള്ളവർക്ക്  ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം.

സിഎംഎഫ്ആർഐയിൽ പ്രൊജക്റ്റ്‌ അസോസിയേറ്റിൻറെ ഒഴിവ്

അവസാന തീയതി

ഫെബ്രുവരി 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഇന്ത്യൻ ആർമി TES 47 കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ജെ.ഇ.ഇ 2021 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തെരഞ്ഞെടുപ്പ് രീതി എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ ജെ.ഇ.ഇ മെയിന‍്സ് പരീക്ഷയും എഴുതിയിരിക്കണം.

സി-മെറ്റിൽ പ്രിൻസിപ്പൽ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു

പ്രായപരിധി

പതിനാറര വയസു മുതൽ പത്തൊമ്പതര വയസു വരെ.

അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എസ്.എസ്.ബി അഭിമുഖമുണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലുള്ള തെരഞ്ഞെടുപ്പ് രീതിയാണിത്. സ്റ്റേജ് 1 ൽ യോഗ്യത നേടുന്നവർക്ക് സ്റ്റേജ് 2 ഉണ്ടായിരിക്കും. രണ്ട് സ്റ്റേജുകളും ക്ലിയർ ചെയ്യുന്നവർക്കായി മെഡിക്കൽ എക്സാമിനേഷനുണ്ടാകും.

എസ്.എസ്.ബി അഭിമുഖത്തിൽ യോഗ്യത നേടുകയും മെഡിക്കൽ ഫിറ്റ്നസ് പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്യുന്നവർക്ക് ഒഴിവുകൾ കണക്കിലെടുത്ത് ട്രെയിനിംഗ് ലെറ്റർ നൽകും.

English Summary: Apply now for Technical Entry Scheme in Indian Army
Published on: 27 January 2022, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now