Updated on: 25 March, 2022 6:30 AM IST
Apply now for these vacancies (25.03.2022)

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് നിയമനത്തിന് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  എന്നിവ സഹിതം മാര്‍ച്ച് 30ന്  രാവിലെ 10.30ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍:  0483 2734852.

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഏപ്രിൽ ആറിന് രാവിലെ 11നാണ് ഇന്റർവ്യൂ. രജിസ്‌ട്രേഷൻ 10 മണിക്ക് ആരംഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മെഗാ തൊഴിൽ മേള ഏപ്രില്‍ 24ന്

ആലപ്പുഴ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്‍റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും.

എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും  പങ്കെടുക്കാം.

തൊഴിൽ ദാതാക്കൾക്കും   തൊഴിൽ അന്വേഷകർക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.  രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക.   ഫോൺ: 7592810659, ഇ-മെയിൽ: lekshmi.kasealpy@gmail.com

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ആര്‍.ബി.എസ്.കെ നഴ്‌സ്, ഡെവലപ്പ്‌മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക്   കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28 വൈകീട്ട് അഞ്ചിനകം  ഇതോടൊപ്പം നല്‍കിയ  ലിങ്കില്‍  അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. തസ്തിക, രജിസ്‌ട്രേഷന്‍ ലിങ്ക് എന്നീ ക്രമത്തില്‍: ആര്‍.ബി.എസ്.കെ നഴ്‌സ്: https://bit.ly/3JwLB8Y, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്: https://bit.ly/3qjjT8o

ബന്ധപ്പെട്ട വാർത്തകൾ:ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (23.03.2022)

ഗവേഷണ പദ്ധതിയിൽ ഒഴിവ്

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ് ഡിസ്ട്രിബ്യൂഷൻ മോഡലിംഗ് / സസ്യ പര്യവേക്ഷണം /പ്ലാന്റ് ടിഷ്യുകൾച്ചർ / ജെറംപ്ലാസം മെയിന്റയൻസ് എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രായപരിധി: 36 വയസ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 20,000 രൂപ.

വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ എട്ടിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

English Summary: Apply now for these vacancies (25.03.2022)
Published on: 24 March 2022, 10:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now