Updated on: 30 October, 2021 9:16 AM IST
Apply now for various vacancies

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിരം ഒഴിവു നിലവിലുണ്ട് പത്താം ക്ലാസ് യോഗ്യതയും , വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുള്ള ഉദ്യോഗാര്‍ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 12ന്  മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25 നിയമാനുസൃത വയസ്സിളവ് അനുവദനീയം.  ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അര്‍ഹരല്ല.

താത്കാലിക ഒഴിവ്

കൊച്ചി:  വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ 12 ബ്ലോക്കുകളിലും ഒരു കോര്‍പ്പറേഷന്‍ പരിധിയിലും ഒഴിവുള്ള ന്യൂട്രിഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുള്ള ബ്ലോക്കുകള്‍ & കോര്‍പ്പറേഷന്‍ : ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, പള്ളുരുത്തി, വാഴക്കുളം, വടവുകോട്, വൈപ്പിന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍

വിദ്യാഭ്യാസ യോഗ്യത: എംഎസ്.സി ന്യൂട്രീഷ്യന്‍/ ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്ട്രീഷ്യന്‍ ക്ലിനിക്/ ന്യൂട്ട്രീഷ്യന്‍ ആന്റ് ഡയടെറ്റിക്‌സ്   ഒ രു വര്‍ഷത്തെ പ്രവൃത്തി പരിചയം.  പ്രായപരിധി: പരമാവധി 45 വയസ്. ദിവസ വേതനം: 500 രൂപ (ആഴ്ചയില്‍ രണ്ട് ക്ലിനിക്)

അപേക്ഷ ഫോം ഐ.സി.ഡി.എസ് ഓഫീസുകളിലും shorturl.at/bghsC എന്ന ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ന്യൂട്രിഷനിസ്റ്റുമാര്‍ അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍'പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030'എന്ന വിലാസത്തിലോ sampushtaker...@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 12 ന് വൈകിട്ട് മൂന്നിന് മുമ്പായി ലഭ്യമാക്കേണ്ടതാണ്.

വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും  വൈകിട്ട് അഞ്ചിനും ഇടയ്ക്ക് 0484  2423934  ഫോണ്‍ നമ്പറില്‍ അന്വേഷിക്കാം.

ഐ.ഒ.സി.എല്ലിലെ 1968 വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സി.ആർ.പി.എഫിലെ 60 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: Apply now for various vacancies
Published on: 30 October 2021, 09:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now