Updated on: 13 October, 2021 9:19 AM IST
Appointment in the posts of LD Typist (Deputation) and Life Guard

എൽ.ഡി.ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ നിയമനം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് (ശമ്പള സ്‌കെയിൽ 26500-60700) ഡെപ്യൂട്ടേഷൻ സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.  

വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം.  വിലാസം: ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735-252029

ട്രൈബ്യൂണൽ ഓഫീസിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Appointment in the posts of LD Typist (Deputation) and Life Guard
Published on: 13 October 2021, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now