Updated on: 8 March, 2024 12:05 AM IST
Approval of additional installment of DA and DR to central govt employees and pensioners

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസിൻ്റെയും (ഡിഎ)  പെൻഷൻകാർക്ക് ഡിയർനസ് റിലീഫിൻ്റെയും (ഡിആർ) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1.1.2024 മുതൽക്കാണ് വ‍ർദ്ധനവിന് അം​ഗീകാരം. വിലക്കയറ്റത്തിന് നഷ്ടം നികത്താനായി അടിസ്ഥാന ശമ്പളത്തിൻ്റെ/പെൻഷൻ്റെ നിലവിലുള്ള 46% നിരക്കിനേക്കാൾ 4% വർദ്ധനവിനാണ് അംഗീകരമായത്.

ഡിയർനസ് അലവൻസ്, ഡിയർനെസ് റിലീഫ് എന്നിവയിലൂടെ ഖജനാവിന് ഉണ്ടാകുന്ന സംയോജിത അധികച്ചെലവ് പ്രതിവർഷം 12,868.72 കോടി രൂപയായിരിക്കും. 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് ഈ വർദ്ധനവ്.

The Union Cabinet chaired by Prime Minister Shri Narendra Modi has approved the release of additional installments of Dearness Allowance (DA) to Central Government employees and Dearness Relief (DR) to pensioners. The increment is approved from 1.1.2024. An increase of 4% over the existing rate of 46% of basic pay/pension is admissible to compensate for inflation.

English Summary: Approval of additional installment of DA and DR to central govt employees and pensioners
Published on: 08 March 2024, 12:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now