പത്തനംതിട്ട: ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്. പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം
കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ് കൊയ്‌തെടുത്തത്. പള്ളിയോട സേവാസംഘത്തിന്റെ കൂടി സഹകരണത്തില്‍ അടുത്ത അഷ്ടമിരോഹിണി വള്ളസദ്യക്കായി 501 പറ നെല്ല് ലക്ഷ്യമിട്ടാണ് ഇത്തവണ കര്‍ഷകര്‍ പാടത്തിറങ്ങിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: നെൽകൃഷി ചെയ്യാത്ത പാടങ്ങളിൽ മത്സ്യകൃഷി അനുവദിക്കില്ല: മന്ത്രി വി.എസ് സുനിൽകുമാർ
പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് അവരെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയതും കൊയ്ത്തുല്‍സവം നടത്തിയതും. ഇത്തവണയും കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനും തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുമാണ് ആറന്മുള ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നെൽകൃഷി ഇരട്ട വരിയാക്കാം അധിക ലാഭം നേടാം
Pathanamthitta: Farmers here are preparing to plant crops in the paddocks of Aranmula. The work of ploughing the land is now in progress for the beginning of cultivation. This is where the rice is harvested to be offered to Aranmula Parthasarathy at Thiruvonathoni next Onam. Farming is done with the cooperation of Panchayat, Patasekara Samiti and Palliyoda Seva Sangh.
Under the leadership of Patasekara Samiti, the students were also included in the cultivation and harvest festival that was held last year. This time also Aranmula Gram Panchayat aims to do agriculture in a more extensive manner and reach the goal of being a barren panchayat.