നെൽകൃഷി ചെയ്യാത്ത പാടങ്ങളിൽ മത്സ്യകൃഷി അനുവദിക്കില്ല: മന്ത്രി വി.എസ് സുനിൽകുമാർ

Wednesday, 07 November 2018 10:23 PM By KJ KERALA STAFF
ഏഴിക്കര പഞ്ചായത്തിൽ നിർമ്മിക്കുന്ന പുത്തൻതോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിർമാണം  ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കുന്നു.

ഏഴിക്കര പഞ്ചായത്തിൽ നിർമ്മിക്കുന്ന പുത്തൻതോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിർമാണം ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കുന്നു.

കൊച്ചി: പൊക്കാളി പാടശേഖരങ്ങളിൽ ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് പൈതൃകമായ കൃഷിരീതി തിരിച്ചു കൊണ്ടുവരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തിൽ നിർമ്മിക്കുന്ന പുത്തൻതോട്, കുഴുവേലി തോട് എന്നിവയുടെ പുറം ബണ്ട് നിർമാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഷ്ടത്തിന്റെ പേര് പറഞ്ഞ് നെൽ കൃഷി സാവകാശം ഇല്ലാതാക്കാനാണ് പലരും ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. പൊക്കാളി പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യാതെ മത്സ്യ കൃഷി മാത്രം ചെയ്യുന്നതിന് സർക്കാർ ലെെസൻസ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 1990 മീറ്റർ പുറം ബണ്ട് നിർമ്മാണത്തിനായി രണ്ട് കോടി 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.132 ഹെക്ടർ പാടശേഖരങ്ങൾക്ക് ബണ്ടിന് പ്രയോജനം ലഭിക്കും. പൊക്കാളി പാടശേഖരങ്ങളിൽ കൃഷി ഇറക്കാതെ മത്സ്യകൃഷി അനുവദിക്കില്ല. ഒരു നെല്ല്, ഒരു മീൻ എന്നതാണ് സർക്കാർ നയം. ഇതല്ലാതെ ചെമ്മീൻ കൃഷി മാത്രം ചെയ്യുന്നതിനുള്ള നീക്കം തടയുമെന്നും മന്ത്രി വ്യക്തമാക്കി. പൊക്കാളിയുടെ വികസനത്തിനായി സർക്കാർ കഴിയുന്നതെല്ലാം ചെയ്യും. നെല്ലും മീനും ശാസ്ത്രീയമായി ചെയ്താൽ പൊക്കാളി കൃഷി ലാഭകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഴിക്കര പളളിയാക്കൽ സഹകരണ ബാങ്ക് വളപ്പിൽ നടന്നന ചടങ്ങിൽ വി.ഡി സതീശൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി. രാജു, പൊക്കാളി നില വികസന ഏജൻസി ചെയർമാൻ കെ.എം ദിനകരൻ, കെ.എൽ.ഡി.സി ചെയർമാൻ ടി പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.എ ചന്ദ്രിക, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.എ രശ്മി, പഞ്ചായത്ത് അംഗങ്ങളായ ഉഷ രാധാകൃഷ്ണൻ, എ.ആർ സ്മേര, കെ.എസ് ഭൂവനചന്ദ്രൻ, പളളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്റ്റർ പി എസ് രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എഞ്ചിനിയർ ബിസ്‌നി രാമചന്ദ്രൻ നന്ദി പറഞ്ഞു.

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.