പവർ സേവർ എന്ന ഉപകരണം ഉപയോഗിച്ച് നിങ്ങൾക്ക് ഇനി നിങ്ങളുടെ വൈദ്യുതി ബില്ല് കുറക്കാനും വൈദ്യുതി സംരക്ഷിക്കാനും കഴിയും. വൈദ്യുതി ഏകദേശം 20% മുതൽ 40% വരെ സംരക്ഷിക്കാൻ കഴിയുമെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. പവർ സേവർ ഒരു ജർമൻ സാങ്കേതിക വിദ്യയുടെ ആധുനിക രീതിയിലുള്ള മൈക്രോ പ്രോസസ്സിംഗ് ടെക്‌നിക് ഉപകരണമാണ്. ഇതുപയോഗിച്ച് നിങ്ങളുടെ വീടുകളിലും, ഓഫീസ്, കാര്യാലയം, ബിസിനസ് സ്ഥലങ്ങൾ എന്നിവടങ്ങളിലുള്ള വൈദ്യുതിയുടെ ഉപയോഗത്തിൽ കാര്യമായ മാറ്റം വരുത്താൻ കഴിയുന്നു. സാധാരണയായി വീടുകളിലോ, ഓഫീസുകളിലോ ബിസിനസ് സ്ഥലങ്ങളിലോ എവിടെയാണെങ്കിലും പവർ ഫാക്ടർ (ഫലപ്രദമായി നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് പവർ ഫാക്ടർ, kilowatt എന്ന് പറയുന്നു) 0.99 ആയിരിക്കണം. അതിൽ കൂടുതലോ കുറവോ ആണെങ്കിൽ വൈദ്യുതി നഷ്ടം സംഭവിക്കുന്നു എന്നാണർത്ഥം. അപ്പോൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാത്ത വൈദ്യുതിയുടെ വില കൊടുക്കേണ്ടിവരുന്നു. മിക്ക സ്ഥലങ്ങളിലും പവർ ഫാക്ടർ 0.6 മുതൽ 0.85 വരെയാണ്. പവർ സേവർ ഇൻസ്റ്റാൾ ചെയ്യുന്നതോടെ അത് പവർ ഫാക്ടറിനെ ശരിയാക്കാൻ തുടങ്ങുന്നു. അങ്ങനെ വൈദ്യുതി സംരക്ഷിക്കപ്പെടുന്നു. പവർ സോക്കറ്റിൽ പ്ലഗ് ചെയ്യുകമാത്രമാണ് ഈ ഉപകരണത്തിന്റെ ഇൻസ്റ്റാലേഷൻ എന്ന് പറയുന്നത്.
പവർ സേവറിന്റെ പ്രവർത്തനം :
ഈ ഉപകരണം ആക്റ്റീവ് വൈദ്യുതിയുടെ ഉപയോഗത്തെ കുറയ്ക്കുന്നതിനു വേണ്ടി വോൾടേജിനേയും നിങ്ങളുടെ സമയാസമയത്തെ വൈദ്യുതിയുടെ ആവശ്യത്തെയും മുൻനിർത്തി കൊണ്ട് പ്രവർത്തിക്കുന്നത് മൂലം നിങ്ങളുടെ വൈദ്യുതി ബില്ല് കുറക്കുന്നതിനു സഹായിക്കുന്നു. പവർ സേവർ 10 സെക്കന്റ് വരെ വൈദ്യുതി സ്റ്റോർ ചെയ്ത് വോൾടേജ് കൂടുതലാകുന്ന സന്ദർഭങ്ങളിൽ വോൾടേജ്ന്റെ കൂടെ വൈദ്യുതിയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കിക്കൊണ്ട് ഒരു പവർ സ്റ്റബിലൈസർ പോലെ പ്രവർത്തിക്കുന്നു, അതിനാൽ നിങ്ങളുടെ വൈദ്യുതി ഉപകാരണങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
വീടുകളിൽ വൈദ്യുതി ഉപകരണങ്ങളുടെ സംഖ്യ കൂടുന്നതിനനുസരിച്ച് പലപ്പോഴും വൈദ്യുതി നഷ്ടം സംഭവിക്കാനുള്ള അവസരം കൂടുന്നു. എന്നാൽ പവർ സേവറിന്റെ ഉപയോഗം വൈദ്യുതിയുടെ അമിത ഉപയോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുക വഴി വൈദ്യുതി ബില്ല് കുറവാക്കാനും കാരണമാകുന്നു.
പവർ സേവറിന്റെ മേന്മകൾ :
1. ഇത് തികച്ചും നിയമപരമായി അംഗീകരിച്ചിട്ടുള്ളതാണ് .
2. പരിതസ്ഥിതി സൗഹൃദമാണ് .
3. വൈദ്യുതി സംരക്ഷിക്കപ്പെടുന്നു.
4. നിക്ഷേപത്തിന്റെ വേഗത്തിലുള്ള വരുമാനം.
5. റീ-വയറിങ് ആവശ്യമില്ല.
6. രണ്ടു വർഷത്തെ വാറന്റിയുണ്ട്.
7.ഏതു സ്ഥലത്തും എളുപ്പം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
8. പരിപാലനത്തിന്റെ ആവശ്യമില്ല.
9.വൈദ്യുതി ബില്ല് കുറഞ്ഞു കിട്ടുന്നു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്കു നൽകുന്ന സൗജന്യ വൈദ്യുതി ബില്ലിൽ പരിഷ്‌കാരം
#farmer#Electricity#Krishi#Agriculture#FTB