1. കർഷകർക്കിടയിലെ പ്രശനങ്ങൾ തരണം ചെയ്യാൻ കേരള സംസ്ഥാന കൃഷി വകുപ്പ് അഗ്രി ഹാക്കത്തൺ സംഘടിപ്പിക്കുന്നു. വൈഗ 2023- അന്തരാഷ്ട്ര ശില്പശാല, കാർഷിക പ്രദർശനം എന്നിവയുടെ ഭാഗമായാണ് ഹാക്കത്തൺ നടത്തുന്നത്. കർഷകർ, കൃഷി രംഗത്തെ വിദഗ്ധർ, കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവർക്ക് പങ്കെടുക്കാം. കാർഷിക പ്രശ്നങ്ങൾക്ക് 'ഏറ്റവും മികച്ച പരിഹാരം' എന്ന സംരംഭവുമായി കൃഷി വകുപ്പ് രംഗത്തിറങ്ങുന്നത്. സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ എന്നി മുന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഫെബ്രുവരി 12നു മുമ്പായി അഗ്രി ഹാക്ക് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം.
2. അർത്തുങ്കൽ മത്സ്യ ബന്ധന തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവർത്തികൾക്കായി 161 കോടി രൂപയുടെ പദ്ധതി രൂപരേഖ നബാർഡിന്റെ FIDF പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര അനുമതി ലഭിച്ചത് എന്ന് കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി P. പ്രസാദ് അറിയിച്ചു. ഇത് കേരളത്തിന്റെ മത്സ്യ ബന്ധന മേഖലയുടെ മുഖഛയ മാറ്റുമെന്ന് കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
3. മടാക്കത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം കേരള സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഇന്ന് നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിന്റെ അധ്യക്ഷത മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു, ചടങ്ങിൽ കെ. ർ. രവി മുഖ്യഅതിഥിയായി.
4. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങളിൽ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അതിൽ 328 മത്സ്യ പരിശോധനകൾ നടത്തി. 110 സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാ മൊബൈൽ ലാബിൽ പരിശോധിച്ചു. വിദഗ്ദ്ധ പരിശോധനകൾക്കായി 285 സാമ്പിളുകളും ശേഖരിച്ചു. 63 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. കേടായ പിടിച്ചെടുത്ത 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയിൽ നിന്നു മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. അതിനെ തുടർന്ന് 5 സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു, തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
5. KCCP ലിമിറ്റഡിലെ വൈവിദ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്റഗ്രേറ്റഡ് കോക്കനട്ട് & ഫ്രൂട്ട് പ്രൊസസ്സിംഗ് കോംപ്ലക്സിലെ ഉൽപ്പന്നങ്ങളായ കോക്കനട്ട് പൗഡർ, കോക്കനട്ട് വാട്ടർ ജ്യൂസ് എന്നിവ പുറത്തിറക്കി കേരള നിയമ വകുപ്പ് മന്ത്രി P. രാജീവ്. രണ്ടാംഘട്ടത്തിൽ ഹെയർ ഓയിൽ, ബേബി ഓയിൽ, കോക്കനട്ട് ചിപ്സ്, പാഷൻഫ്രൂട്ട്, സ്ക്വാഷ്, ജ്യൂസ്, ജാം എന്നിവ ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് കമ്പനി ചടങ്ങിൽ വ്യക്തമാക്കി. പ്രതിദിനം 18,000 തേങ്ങയും പ്രതിവർഷം 500 ടൺ പഴവർഗ്ഗങ്ങളും സംസ്കരിക്കാൻ കഴിയുന്ന ഈ പദ്ധതിക്ക് 5.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ് പൂർണ്ണമായും സജ്ജമാകുന്നതോടുകൂടി 42 പേർക്കുകൂടി തൊഴിൽ നൽകാനും സാധിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
6. ജില്ലയിൽ 12 വയസ്സ് വരെ പ്രായമുളള ആദിവാസി, പട്ടികവര്‍ഗ്ഗ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിയ്ക്ക് നാളെ കുട്ടമ്പുഴയില്‍ തുടക്കമാകും. കൃത്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നതിനും, പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും, അതുവഴി ആദിവാസികള്‍ക്കിടയിലുളള ശിശുമരണം ഒഴിവാക്കുന്നതിനും പദ്ധതിയ്ക്ക് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
7. സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ 283 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
8. കേരള സർക്കാരിന്റെ അച്ചടി മാധ്യമത്തിലെ മികച്ച ലേഖനം എന്ന വിഭാഗത്തിൽ പുരസ്കാരം നേടി കൃഷി ജാഗരൺ മലയാളം ലേഖനം. കൃഷി ജാഗരൺ ജൂലൈ പതിപ്പിൽ പ്രസിദ്ധീകരിച്ച സസ്നേഹം രാജലക്ഷ്മി ടീച്ചർ എന്ന വിജയഗാഥയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. കേരള സർക്കാറിന്റെ കണ്ണൂർ ആസ്ഥാനമായുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസർ M.V. ജയനാണ് പുരസ്‌ക്കാരത്തിന് അർഹനായത്.
9. കേന്ദ്ര സർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം ഗോതമ്പ് ലേലത്തിന്റെ കരുതൽ വില ഇനിയും കുറയ്ക്കും. ഗോതമ്പ് ലേലത്തിന്റെ വില 100 കിലോഗ്രാമിന് 2,350 രൂപയിൽ നിന്ന് 100 കിലോഗ്രാമിന് 2,200 രൂപയിലേക്ക് കുറച്ചേക്കുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിപണിയിൽ ഗോതമ്പിന്റെ വില കുറയ്ക്കാനുള്ള സർക്കാർ നടപടികൾ തുടങ്ങി.
10. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ സമുദ്രമത്സ്യ ലഭ്യതയിൽ 50 %ത്തിലേറെ വർദ്ധനവ്..കൂടുതൽ കൃഷി വാർത്തകൾ...