1. News

കേരളത്തിൽ സമുദ്രമത്സ്യ ലഭ്യതയിൽ 50 %ത്തിലേറെ വർദ്ധനവ്..കൂടുതൽ കൃഷി വാർത്തകൾ...

കേരളത്തിൽ സമുദ്ര മത്സ്യ ലഭ്യതയിൽ 50 % ഏറെ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2021- 22 സാമ്പത്തിക വർഷം 6.01 ലക്ഷം ടൺ മീനാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 3.91 ലക്ഷം ടണ്ണായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച കണക്കു പ്രകാരം 3.08 ലക്ഷം ടൺ ആയി വർധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിച്ചു.

Raveena M Prakash

1. കേരളത്തിൽ നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ ഫെബ്രുവരി 10 മുതൽ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു. 76611 കർഷകരിൽ നിന്നായി 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിൽ 46,314 കർഷകർക്കായി 369.36 കോടി രൂപ നേരത്തെ നൽകിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം.

2. ഇന്ത്യയുടെ 18 ഓളം സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 ഓളം കാർഷിക അധ്യാപകരുടെ മഹാസമ്മേളനത്തിന് ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ തുടക്കം കുറിച്ചു.
ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ സയൻസിന്റെ നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ബാംഗ്ലൂരിലെ ഇന്റർനാഷണൽ ആശ്രമത്തിൽ വച്ച് അഗ്രിക്കൾച്ചർ ടീച്ചേഴ്സ് റിഫ്രഷർ മീറ്റ് 2023 ആണ് ഫെബ്രുവരി 8ന് ആരംഭിച്ചത്. ശ്രീ ശ്രീ നാച്ചുറൽ ഫാമിംഗ് എന്ന പ്രകൃതി കൃഷി രീതി പഠിപ്പിക്കുന്ന അധ്യാപകരുടെ കൂട്ടായ്മയുടെ ഒത്തുചേരലാണ് ഇത്.

3. കേരളത്തിൽ സമുദ്ര മത്സ്യ ലഭ്യതയിൽ 50 % ഏറെ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2021-22 സാമ്പത്തിക വര്ഷം 6.01 ലക്ഷം ടൺ മീനാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 3.91 ലക്ഷം ടണ്ണായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച കണക്കു പ്രകാരം 3.08 ലക്ഷം ടൺ ആയി വർധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിച്ചു.

4. കേരള സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2023, ഫെബുവരി 10 മുതൽ 15 വരെ തൃശൂർ, കേരള വെറ്റിനറി സർവ്വകലാശാല, മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 13നു രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിച്ച കർഷകനുള്ള ക്ഷീര സഹകാരി അവാർഡ് സജു ജെ എസിന് മുഖ്യമന്ത്രി സമ്മാനിക്കും.
5. എറണാകുളം ജില്ലയിൽ നെല്ല് കർഷക കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ  നെല്ലിനെ അരിയാക്കി മാറ്റി ബ്രാൻഡ് ചെയ്ത വിപണിയിലെത്തിക്കാൻ മിനി റൈസ് മില്ല് സ്ഥാപിച്ചു  ജില്ലാ കൃഷി വിജ്‍ഞാന കേന്ദ്രം. നെല്ല് പ്രാദേശികമായി തന്നെ പുഴുങ്ങി ഉണക്കി കുത്തരിയാക്കി മാറ്റാൻ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ സ്ഥാപിച്ച മിനി റൈസ് മില്ലിന്റെ ഉദ്‌ഘാടനം MLA  ആന്റണി ജോൺ നിർവഹിച്ചു.
 
6. സംസ്ഥാനത്തു എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പ് വരുത്തുമെന്നു പ്രഖ്യാപിച്ചു കേരളം സർക്കാർ  നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയുടെ രണ്ടാം ഘട്ടം പാർപ്പിട പദ്ധതിയ്ക്ക് നാളെ തുടക്കം കുറിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി  മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള 400 ഫ്ലാറ്റുകളുടെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 10 ന്  തിരുവനന്തപുരം മുട്ടത്തറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.

7. കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചതായി കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള ആരോഗ്യ വകുപ്പ് അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.

8. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കമായി. പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം എന്നീ പഞ്ചായത്തുകളുടെ അധ്യക്ഷൻമാരുടേയും സ്ഥിരം സമിതി അധ്യക്ഷൻമാരുടേയും ജില്ലാ ഉദ്യോഗസ്ഥരുടേയും യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തു.

9. ബസുമതി അരിയുടെ വിൽപ്പന പ്രതിവർഷം 30% ത്തിലധികം വളർച്ച കൈവരിമെന്നും, 2023 സാമ്പത്തിക വർഷത്തിൽ 50,000 കോടി രൂപയിൽ കൂടുതലായി വിൽപ്പന രേഖപ്പെടുത്തുമെന്ന്  ക്യാപിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ  ക്രിസിൽ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം, നെല്ല് വിസ്തൃതിയിൽ ബസ്മതി അരി വിൽപ്പന 5 മുതൽ 7% വരെയായി കുറയും,എന്നാൽ ഇത്  ബസുമതി അരിയുടെ ഉയർന്ന വിതരണത്തിലേക്ക് നയിക്കുമെന്നും ക്രിസിൽ കൂട്ടിച്ചേർത്തു. 
 
10. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: Kerala's sea fish availability has increased around 50% of last year

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds