Updated on: 4 December, 2020 11:19 PM IST

കൃഷി ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ ധനസഹായം അല്ലെങ്കില്‍ സബ്‌സിഡി നിരക്കില്‍ ഭേദഗതി വരുത്തണമെന്ന് കൃഷി വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.

തരിശു നെൽകൃഷിക്ക് 40,000 രൂപയാണ് പരാമാവധി സബ്സിഡി. 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. പച്ചക്കറിക്കർഷകർക്ക് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയും ലഭിക്കും.The total subsidy is Rs 40,000 for fallow paddy. 5,000 to the owner and Rs 35,000 to the farmer. The vegetable growers get Rs 37,000 and the owner gets Rs 3,000.

നെല്ല്, പച്ചക്കറി, ശീതകാല പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, മരച്ചീനി, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ, ചെറുധാന്യങ്ങള്‍ നിലക്കടല, എള്ളും മറ്റ് എണ്ണക്കുരുക്കളും, മറ്റ് ഇടവിളകള്‍, തേന്‍, കൂണ്‍ തുടങ്ങിയവയ്ക്കുള്ള സബ്‌സിഡിയാണ് ഉയര്‍ത്തിയത്. ...

ഇതില്‍ തരിശുനില കൃഷിയും ഉള്‍പ്പെടും. വിവിധ വിളകള്‍ക്ക്, 15000 രൂപ വരെ സബ്‌സിഡി തുക വര്‍ധിപ്പിച്ചിട്ടുണ്ട്...

3 വർഷത്തിലധികമായി കൃഷി ചെയ്യാത്ത ഭൂമിയെ തരിശുഭൂമിയായി പരിഗണിക്കും. തരിശുനില കൃഷിക്കു ഒറ്റത്തവണ ആനുകൂല്യമാണ്. എന്നാൽ, തുടർ കൃഷി ഉറപ്പാക്കണം. തരിശുനില കൃഷി ആനുകൂല്യം 2 തവണയായി നൽകും. ആദ്യ തവണ കൃഷിയിറക്കുമ്പോഴും രണ്ടാം തവണ സീസണിന്റെ പകുതിയിലെ പരിശോധനയ്ക്കു ശേഷവും. തരിശുനില കൃഷി ചെയ്യുന്ന കർഷകർ സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ മേൽ പരാമർശിച്ച തരത്തിൽ കർഷകനും ഉടമയ്ക്കുമുള്ള ആകെ സഹായത്തിന് അർഹരാണ്. വിളകളെ സംസ്ഥാന വിള ഇൻഷുറൻസ് സ്കീമിന്റെ ഭാഗമാക്കും.

അതേസമയം, കൃഷി ഭൂമിയെ സംബന്ധിച്ച പൊതുമാര്‍ഗ നിര്‍ദേശങ്ങളും നിബന്ധനകളും കൃഷിവകുപ്പ് പുറപ്പെടുവിച്ചു....

ഇതു പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി കാര്‍ഷിക പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ലാത്ത ഭൂമി തരിശായി പരിഗണിക്കും.

തരിശുനില കൃഷിക്ക് രണ്ടുതവണയായി ആയിരിക്കും ആനുകൂല്യം ലഭ്യമാക്കുക. എന്നാല്‍, തുടര്‍ കൃഷി ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയാല്‍ ആനുകൂല്യം ഒറ്റത്തവണയായും ലഭ്യമാകും....

നിലവിലുള്ള തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ടുയർത്തി കൃഷി ചെയ്യുന്ന രീതി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികൾ തമ്മിൽ പോരടിക്കാറുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

English Summary: As per the Crop Improvement Program, the Department of Agriculture has increased the subsidy rate for various crops.
Published on: 05 June 2020, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now