Updated on: 16 September, 2022 5:54 PM IST
ASAP Kerala and Kerala Startup Mission signed the MoU

അസാപ്പ് കേരളയും, കേരള സ്റ്റാർട്ടപ്പ് മിഷനും ധാരാണാ പത്രത്തിൽ ഒപ്പ് വെച്ചു. അസാപ്പ് കേരള ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷാ ടൈറ്റസും കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഓ അനൂപ് അംബികയുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചത്.

സഹകരണത്തിന്റെ ഭാഗമായി, വളർന്നുവരുന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നൽകും. മെഷീൻ ലേണിംഗ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് എഞ്ചിനീയറിംഗ്/കമ്പ്യൂട്ടിംഗ്, പൈത്തൺ, എആർ/വിആർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ നൽകുന്ന പരിശീലനം സ്റ്റാർട്ട് അപ്പ് മിഷൻ ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ റിക്രൂട്ട്മെന്റിന് വിദ്യാർത്ഥികളെ സഹായിക്കും.

ബിസിനസ് കറസ്പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റർ, ഐ.ടി സെക്യൂരിറ്റി, ബാങ്കിംഗ്, സെക്യൂരിറ്റീസ് മാർക്കറ്റ്, ഇൻഷുറൻസ് പ്രൊഫഷണലുകൾ തുടങ്ങിയ ബിസിനസ് ഓപ്പറേഷൻ സ്‌കിൽ പരിശീലനവും അസാപ് കേരള നൽകും. സംസ്ഥാനത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളുമായി ചേർന്ന് ധനകാര്യം, എച്ച്ആർ മാനേജ്‌മെന്റ്, മാർക്കറ്റിംഗ് മുതലായവയിൽ വൈദഗ്ധ്യം വളർത്തുന്നതിനായി ഒരു ബിസിനസ് ലീഡർഷിപ്പ് പ്രോഗ്രാമും അസാപ് കേരള വഴി നൽകും.

സ്റ്റാർട്ടപ്പുകളുടെയും വ്യവസായങ്ങളുടെയും ആവശ്യകതകൾക്ക് അനുസൃതമായി, വിഷയ വിദഗ്ധരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് പുതിയ കാലത്തെ നൈപുണ്യ മേഖലകളിൽ ഇഷ്ടാനുസൃതമായ കോഴ്സുകൾ അസാപ് കേരള വികസിപ്പിക്കും, അവയുടെ സുഗമമായ നടത്തിപ്പ് സ്റ്റാർട്ട് അപ്പ് മിഷനും ഉറപ്പുവരുത്തും.
തൊഴിൽ ചെയ്യാൻ തയ്യാറുള്ളവർക്കായി വൈദഗ്ധ്യം, സർട്ടിഫിക്കേഷൻ, ഇന്റേൺഷിപ്പുകൾ എന്നിവയുള്ള ടാലന്റ് പൂൾ സൃഷ്ടിക്കും. സ്റ്റാർട്ട് അപ്പ് മിഷനിലെ പ്രാരംഭ ഘട്ടത്തിൽ സ്റ്റാർട്ടപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം അസാപ് കേരളയും സ്റ്റാർട്ട് അപ്പ് മിഷനും ചേർന്ന് സുഗമമാക്കും.

‘റിക്രൂട്ട്-ട്രെയിൻ-ഡിപ്ലോയ്’ മാതൃകയിൽ സ്റ്റാർട്ടപ്പുകൾക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായി അസാപ് കേരള സേവനം വിപുലീകരിക്കും, അതേസമയം കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളും, വിവിധ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളിൽ വിവിധ തൊഴിൽ മേഖലകൾക്ക് കീഴിലുള്ള ജോലികൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സ്റ്റാർട്ട് അപ്പ് മിഷൻ സഹായിക്കും.

സ്റ്റാർട്ടപ്പുകൾക്ക് താത്കാലിക സ്റ്റാഫിംഗിനുള്ള കഴിവ് നിലനിർത്തുന്നതിനും ഇതര കമ്പനികളിൽ അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള നോഡൽ ഏജൻസിയായും അസാപ് കേരള പ്രവർത്തിക്കും. അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ സ്റ്റാർട്ടപ്പുകൾക്കായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ അതിന്റെ ഉപകേന്ദ്രങ്ങളും സ്ഥാപിക്കുമെന്നും വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു...കൂടുതൽ കാർഷിക വാർത്തകൾ അറിയാം

English Summary: ASAP Kerala and Kerala Startup Mission signed the MoU
Published on: 16 September 2022, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now