1. News

ഇരട്ട അംഗീകാരം സ്വന്തമാക്കി അസാപ് കേരള

2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. കുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in ലൂടെ നേരിട്ടോ https://www.gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാം.

Saranya Sasidharan

1.  2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. കുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in ലൂടെ നേരിട്ടോ https://www.gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാം. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്താം. ഓൺലൈനിൽ നൽകുന്ന വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫീസ് മേധാവിക്കാണ്.  ഓൺലൈനായി വിവരങ്ങൾ നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പരായ 0471 2518120 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയിൽ ഐഡി വഴിയോ പരിഹാരം തേടാം. 2022ലെ സർക്കാർ ഡയറിയിൽ ഉൾപ്പെട്ടിട്ടുളളതും യൂസർ നെയിമും പാസ് വേഡും ലഭ്യമായിട്ടില്ലാത്തതുമായ സ്ഥാപനങ്ങളും ഓഫീസുകളും keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണം. നിശ്ചിത സമയപരിധിക്കുളളിൽ ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/നിലവിലുളള വിവരം ശരിയാണെന്ന് ഉറപ്പുവരുത്താത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കുമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

2. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളക്ക് ദേശീയ തലത്തിൽ ഇരട്ട അംഗീകാരം ലഭിച്ചു. ഒരേ സമയം അവാർഡിങ് ബോഡി ആയും അസ്സസ്‌മെന്റ് ഏജൻസി ആയും ആണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര തൊഴിൽ നൈപുണ്യ മന്ത്രാലയത്തിന് കീഴിലുള്ള NCVET ആണ് അംഗീകാരം നൽകിയത്. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന രംഗത്ത് ഗുണ നിലവാരം ഉറപ്പ് വരുത്തുന്ന റെഗുലേറ്ററി ബോഡി ആണ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET). രാജ്യത്തെ മുഴുവൻ തൊഴിലധിഷ്ഠിത കോഴ്‌സുകളും എൻ.എസ്.ക്യു.എഫ് നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ സ്‌കിൽ ഇക്കോ-സിസ്റ്റം സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് അസാപ് വഹിക്കുക. ഇത് സംബന്ധിച്ച ധാരണപാത്രം എൻ.സി.വി.ഇ.ടി ചെയർപേഴ്‌സൺ ഡോ. നിർമൽ ജീത്ത് സിംഗ് ഖൽസിയും അസാപ് കേരള സി.എം.ഡി ഡോ. ഉഷാ ടൈറ്റസും ഒപ്പ് വെച്ചു. കേരളത്തിലെ തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ മികവിനും ഏകോപനത്തിനും ഇത് ഏറെ ഉപകരിക്കും. ഇത്തരമൊരു അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക ഏജൻസിയാണ് അസാപ് കേരള. അസാപ് കേരളയിലൂടെയല്ലാതെ മറ്റ് ഏജൻസികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കു അംഗീകൃത അക്കാദമിക് ക്രെഡിറ്റുകൾ ലഭിക്കില്ല.

3. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 8ന് ഉച്ചയ്ക്ക് 2 മണിമുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിച്ച് പരിഹാരം കാണാം. വിളിക്കേണ്ട നമ്പർ: 8943873068.

4. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൊല്ലം ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 12നും പത്തനംതിട്ട ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 13നും ആലപ്പുഴ ജില്ലയിൽ സർക്കാർ അതിഥി മന്ദിരത്തിൽ 14നും തിരുവനന്തപുരം ജില്ലയിൽ കമ്മീഷന്റെ ആസ്ഥാനത്ത് 16നുമാണ് സിറ്റിംഗ്. രാവിലെ 9.30ന് സിറ്റിംഗ് ആരംഭിക്കും. അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് എത്തണം.

5. പന്തളം തെക്കേക്കരയില്‍ തിരുവാതിര ഞാറ്റുവേലചന്തയും കര്‍ഷക ഗ്രാമസഭയും ബ്ലോക്ക് പ്രസിഡന്റ്് രേഖ അനില്‍ ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാര്‍ഥം കൃഷിഭവനും, ഗ്രാമപഞ്ചായത്തും ഡെപ്യൂട്ടി സ്പീക്കറും ചേര്‍ന്നു നടത്തിയ കൃഷിയില്‍ ഉടനീളം പുലര്‍ത്തിയ മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചടങ്ങില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം ജയാ ദേവി, വികസന സമിതി അംഗങ്ങളായ വി.വി.ആര്‍. പിള്ള, ശശിധരക്കുറുപ്പ്, ജയശങ്കര്‍, റെജുകുമാര്‍, കൃഷിഓഫീസര്‍ സി.ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍ .ജിജി എന്നിവര്‍ പങ്കെടുത്തു. ഓണക്കാല പച്ചക്കറികൃഷിക്കുള്ള തൈകളുടെ വിതരണവും കാര്‍ഷിക പ്രദര്‍ശനവും ഞാറ്റുവേല ചന്തയോടൊപ്പം സംഘടിപ്പിച്ചു.

6. ബ്ലോക്ക് പഞ്ചായത്തിലെ പരിധിയിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലെയും തോടുകളും നീർത്തടങ്ങളും പുനരുജ്ജീവിപ്പിക്കാൻ മിഷൻ ഫ്രീ ഫ്ലോ പദ്ധതിക്ക് തുടക്കമിട്ടു മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്. 2008 ൽ പഞ്ചായത്തുകളിൽ തയ്യാറാക്കിയ നീർത്തട മാസ്റ്റർ പ്ലാൻ അടിസ്ഥാന രേഖയായി പരിഗണിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. ഇതിനായി ടോക് എച്ച് കോളേജ് ഓഫ് എഞ്ചിനീയറിങ്ങുമായി ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക ചർച്ചകൾ നടന്നു. ഇതിന്റെ ഭാഗമായി ഏരിയൽ സർവേ നടത്തി തോടുകളുടെയും നീർത്തടങ്ങളുടെയും പുഴയുടെയും നിലവിലെ സ്ഥിതി പഠിക്കും. നീരൊഴുക്ക് സുഗമമായി പുനഃസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള പ്രവ‍ൃത്തികൾ മാസ്റ്റർ പ്ലാനിന്റെ ഭാഗമാകും. ടൂറിസം, കൃഷി സാധ്യതകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും വിശദമായ പദ്ധതി രേഖ തയ്യാറാക്കുക. വാർഡ് തലത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ, പാടശേഖര സമിതികൾ, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായി ചർച്ച ചെയ്തായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. സർവ്വേ നടപടികൾ ഏകോപിപ്പിക്കുന്നതിന് ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ആമ്പല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ, ടോക് എച്ച് സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് സിവിൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ: വാസുദേവ് ആർ, കേരള സ്റ്റാർട്ട് അപ് മിഷൻ നോഡൽ ഓഫീസർ അഡ്വ: ടൈറ്റസ് തോമസ്, ഇ.പി. സിബിൻ, സി.ബി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.

7. സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ഒരു മാസത്തിനിടെ 352 ഇടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷണശാലകളിലും ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ 101 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാനായി 38 ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. നിശ്ചിത നിലവാരം ഇല്ലാത്തതും ലേബൽ ഇല്ലാത്തതുമായ 12 സ്ഥാപനങ്ങൾക്ക് ന്യായവിധി ഓഫീസർ ആയ ആർ. ഡി. ഒ പിഴ ചുമത്തുകയും ചെയ്തു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് ഇല്ലാതെ വരിക, മലിനമായ വെള്ളം ഉപയോഗിക്കുക തുടങ്ങി നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തുന്ന കുറ്റങ്ങൾക്കാണ് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ പിഴ ഈടാക്കുന്നത്. ഭക്ഷണത്തിൽ മായം ചേർക്കുക, ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, തുടങ്ങി ലബോറട്ടറി പരിശോധനയിൽ തെളിയുന്ന കുറ്റങ്ങൾക്ക് ആർ. ഡി. ഒ പിഴ ഈടാക്കും. ഇത്തരത്തിൽ 1,92,500 രൂപയാണ് ആർ. ഡി. ഒ കഴിഞ്ഞ ഒരു മാസത്തിനിടെ പിഴ ഇടാക്കിയത്. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ 1,05,000 രൂപയും പിഴ ഈടാക്കി.

8. 2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. വകുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് gaddiary.kerala.gov.in ലൂടെ നേരിട്ടോ അല്ലെങ്കിൽ gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാവുന്നതാണ്. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്താം. ഓൺലൈനിൽ നൽകുന്ന വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫീസ് മേധാവിക്കാണ്. ഓൺലൈനായി വിവരങ്ങൾ നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പരായ 0 4 7 1 2 5 1 8 1 2 0 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയിൽ ഐഡി വഴിയോ പരിഹാരം തേടാവുന്നതാണ്. നിശ്ചിത സമയപരിധിക്കുളളിൽ ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/നിലവിലുളള വിവരം ശരിയാണെന്ന് ഉറപ്പുവരുത്താത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കുമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

9. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ഞാറ്റുവേല ഫെസ്റ്റിവെൽ കൊടിയിറങ്ങി. ഒരാഴ്ച്ച കാലം എറണാകുളം ജില്ലയെ കാർഷികവും ,സാംസ്ക്കാരികവും പൈതൃകവുമായി ബന്ധപ്പെടുത്തുവാൻ പൈതൃകോത്സവത്തിനു കഴിഞ്ഞു. മൺമറഞ്ഞു കൊണ്ടിരിക്കുന്ന പൈതൃക സമ്പത്തുകൾ ജനങ്ങളെ പരിചയപ്പെടുത്തുന്ന ജനകീയ ഉത്സവം കൂടിയായിരുന്നു ഞാറ്റുവേല ഹെറിറ്റേജ് ഫെസ്റ്റിവെൽ.

10. പ്ലാന്റ്-ബേസ്ഡ് ഫുഡ്സ് ഇൻഡസ്ട്രി അസോസിയേഷൻ, നാഗ്പൂർ ഡാൾ മില്ലേഴ്‌സ് ക്ലസ്റ്ററിന്റെ പിന്തുണയോടെ, പ്ലാന്റ് പ്രോട്ടീൻ ക്ലസ്റ്ററിനായി പദ്ധതികൾ പ്രഖ്യാപിച്ചു. സസ്യാധിഷ്ഠിത ഭക്ഷ്യ കയറ്റുമതിയെക്കുറിച്ചുള്ള ശിൽപശാലയിൽ സംസാരിക്കവെ, പ്ലാന്റ് ബേസ്ഡ് ഫുഡ്സ് ഇൻഡസ്ട്രി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് സേഥി, വർക്ക്ഷോപ്പിന് നേതൃത്വം നൽകുകയും പ്രാദേശികവൽക്കരിച്ച രീതികൾ വിപുലീകരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് പ്രോട്ടീൻ ക്ലസ്റ്ററിനായുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തു.

11. crop insurance risk eliminator in farmers' income എന്ന വിഷയത്തിൽ വെബിനാർ നടത്തി കൃഷി ജാഗരൺ. കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം സി ഡൊമിനിക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക വിള ഇൻഷുറൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ വ്യക്തികൾ പങ്കെടുത്തു.

12. ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ ന്യൂന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു.ഒഡിഷക്ക് മുകളിലായി നിലവിൽ ചക്രവാതചുഴിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

English Summary: ASAP Kerala got double recognition

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters