അടല്‍ പെന്‍ഷന്‍ യോജന, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള, ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന രാജ്യത്തെ അസംഘടിതരായ തൊഴിലാളികള്‍ക്കായി അവതരിപ്പിച്ച വളരെ ലളിതമായ പെന്‍ഷന്‍ പദ്ധതിയാണ്.
വിരമിക്കുമ്പോള്‍ ഒരു നിശ്ചിത പെന്‍ഷനായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, APY Atal Pension Yojana ഒരു ആകര്‍ഷകമായ ഓപ്ഷനാണ്.
എന്താണ് APY? (What is APY?)
അസംഘടിത മേഖലയിലെ ജനങ്ങള്‍ക്ക് വാര്‍ദ്ധക്യത്തില്‍ വരുമാന സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പണം ലാഭിക്കുകയും കുറഞ്ഞ നിക്ഷേപത്തില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജന വളരെ നല്ലതാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ബാങ്ക് അക്കൗണ്ടുള്ള, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, 18-40 വയസ് പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അടല്‍ പെന്‍ഷന്‍ യോജനയില്‍ നിക്ഷേപിക്കാം. നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) ആര്‍ക്കിടെക്ചര്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന കൈകാര്യം ചെയ്യുന്നത്.
സവിശേഷതകള്‍
18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍ ചേരാം
പ്രീമിയം -നിക്ഷേപം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേനയുള്ള 'ഓട്ടോ ഡെബിറ്റ്' സൗകര്യം.
പ്രതിമാസ പെന്‍ഷന്‍ വരിസംഖ്യക്ക് അനുസൃതമായിരിക്കും
42 രൂപ മുതല്‍ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതല്‍ 5000 രൂപ വരെ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.
ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന മാത്രമേ ഈ പദ്ധതിയില്‍ ചേരാനാകൂ.
അടല്‍ പെന്‍ഷന്‍ യോജനയില്‍, നിക്ഷേപകര്‍ക്ക് അവരുടെ മരണം വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപകന്‍ മരിച്ചാല്‍, അയാളുടെ മരണം വരെ പങ്കാളിക്ക് പെന്‍ഷന്‍ ലഭിക്കുന്നു. നിക്ഷേപകന്റെയും പങ്കാളിയുടെയും മരണം സംഭവിക്കുകയാണെങ്കില്‍, മുഴുവന്‍ തുകയും നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റും.
അടല്‍ പെന്‍ഷന്‍ യോജനയില്‍ എങ്ങനെ നിക്ഷേപിക്കാം
ഘട്ടം 1: അടല്‍ പെന്‍ഷന്‍ യോജനയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക - https://enps.nsdl.com/eNPS/NationalPensionSystem.html വെബ്‌സൈറ്റ്.
ഘട്ടം 2: നിങ്ങളുടെ ആധാര്‍ കാര്‍ഡിനൊപ്പം നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സമര്‍പ്പിക്കുക.
ഘട്ടം 3: UIDAI-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയക്കുന്ന OTP ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുക.
ഘട്ടം 4: അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും പോലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പങ്കിടുക.
ഘട്ടം 5: പ്രക്രിയയോടെ നിങ്ങളുടെ അക്കൗണ്ട് സജീവമാകും.
ഘട്ടം 6: നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന നോമിനിയെയും പ്രീമിയം പേയ്മെന്റിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
ഘട്ടം 7: സ്ഥിരീകരണത്തിനായി ഫോമില്‍ ഇ-സൈന്‍ ചെയ്യുക, നിങ്ങളുടെ അടല്‍ പെന്‍ഷന്‍ യോജന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.