Updated on: 21 March, 2021 7:00 PM IST
Atal Pension Yojana

സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY) 

പദ്ധതിയില്‍  ചേരുന്നതിന്   പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  18നും  40നും മധ്യേ പ്രായമുള്ള  ഇന്ത്യൻ പൗരനായ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും. 

എപി‌വൈ (APY) നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട്  റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA).  

ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. കുറഞ്ഞത് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക ലഭിക്കുക. അതിനാല്‍ എത്രയും പെട്ടെന്ന് ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ അത്രയും പ്രയോജനകരം.

18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം.  അതായത് പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5,000 രൂപ വീതം പെൻഷൻ ലഭിക്കും. അതേ സമയം 1,000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും. 

2015ലാണ് കേന്ദ്ര സർക്കാർ  ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ ചേരാന്‍ സേവി൦ഗ് സ് ബാങ്ക്  അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. 

English Summary: Atal Pension Yojana: You can get a pension of Rs 5,000 by investing Rs 7 per day!!
Published on: 21 March 2021, 05:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now