Updated on: 10 December, 2021 11:26 AM IST
2022 ജനുവരി മുതൽ എടിഎമ്മുകളിൽ നിന്നുള്ള ഇടപാടുകൾക്ക് നിരക്ക് വർധനവ്

എടിഎമ്മിൽ നിന്ന് പണം പിൻവിലക്കുന്നതിന് ജനുവരി ഒന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. 2022 തുടക്കം മുതൽ ബാങ്ക് അനുവദിക്കുന്ന പരിധി കടന്ന് പണം പിൻവലിക്കുന്ന ഇടപാടുകൾക്ക് നിരക്കുകൾ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സൗജന്യ ഇടപാടുകൾക്കാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.

നേരത്തെ തന്നെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും 2022 ജനുവരി മുതൽ ഓരോ ബാങ്കുകളും പ്രതിമാസ ഇടപാടുകൾക്ക് നിരക്ക് വർധനവ് നടപ്പിലാക്കുമെന്ന് ആര്‍ബിഐ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഇനി മുതൽ നിരന്തരമായി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്.

പുതുക്കിയ നിരക്ക് ജനുവരി മുതൽ

ആക്‌സിസ് ബാങ്ക് ഉൾപ്പെടെ പുതിയതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് വർധനവ് പ്രാബല്യത്തിൽ കൊണ്ടുവരികയാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിലും ഫീസ് വർധനവ് ബാധകമാണ്. ആർ‌ബി‌ഐയുടെ മാർഗ നിർദേശം അനുസരിച്ച് ബാങ്കിലോ വേറെ ബാങ്കുകളുടെ എ‌ടി‌എമ്മുകളിലോ സൗജന്യ പരിധിയിൽ കൂടുതൽ നടത്തുന്ന പണമിടപാടിന് 21 രൂപ ഫീസും ജിഎസ്‌ടിയും ഈടാക്കുന്നു. ഈ സൗജന്യ ഇടപാടുകളുടെ പരിധി ഓരോ മാസവുമായാണ് കണക്കാക്കുന്നത്.

നിലവിൽ നൽകുന്ന 20 രൂപയ്ക്ക് പകരം 21 രൂപ വീതമാണ് ഇനി ഈടാക്കുക. ഇതിൽ ഒരു മാസം പരമാവധി നടത്താവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം അഞ്ചാണ്. അതായത് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.

പണം ഇടപാടുകൾ, ബാലൻസ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ എന്നീ എടിഎം സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, മെട്രോ നഗരങ്ങളിലെ ബാങ്കുകളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാവുന്നത് മൂന്ന് തവണയാണ്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും ഇതുപോലെ ഇടപാടുകൾക്കുള്ള പരിധി മൂന്ന് പ്രാവശ്യമാണ്. ഗ്രാമീണ മേഖലകളിലും മെട്രോ ഇതര പ്രദേശങ്ങളിലും അഞ്ച് ഇടപാടുകൾ വരെ സൗജന്യമായി ലഭ്യമാകും.

ബാങ്കിങ് സേവനങ്ങളുടെ നിരക്ക് വർധനവ് 2021 ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.

പണം പിൻവലിക്കുന്ന ഇടപാടുകൾക്ക് 15 രൂപയിൽ നിന്ന് 17 രൂപയാക്കി വർധിപ്പിക്കാനും പണം ഇതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽ നിന്ന് ആറ് രൂപയാക്കി ഉയർത്താനും കേന്ദ്ര ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.

സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള നിലവിലെ ഇന്റര്‍ചേഞ്ച് ഫീ അഞ്ചില്‍ നിന്ന് ആറിലേക്ക് ഉയർത്താനും ആർബിഐ നിശ്ചയിച്ചു. 2012 ലാണ് ഇന്റര്‍ചേഞ്ച് ഫീ ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത്. 2014ലായിരുന്നു ഒടുവിലായി ഉപഭോക്താക്കളുടെ നിരക്ക് പരിഷ്‌കരിച്ചത്. ഇതിനി പുറമെ, എച്ച്ഡിഎഫ്‍സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സ്ഥിരനിക്ഷേപ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.

English Summary: ATM money withdrawals service charges will increase effective from January 2022
Published on: 10 December 2021, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now