അതിർത്തി കടന്ന് വരുന്ന പാലിൽ മായം കലർന്നത് കണ്ടുപിടിക്കാൻ അതിർത്തി ചെക്ക് പോസ്റ്റിൽ ഇനി മൈക്രോബയോളജി ലാബ് സജ്ജം. മായം മാത്രമല്ല സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുള്ള പാലും ഇനി കേരളത്തിലേക്ക് കടന്നു വരില്ല. ക്ഷീരവികസന വകുപ്പിൻറെ മീനാക്ഷിപുരത്ത് നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിലാണ് സംസ്ഥാനത്ത് ആദ്യമായി അണു ഗുണനിലവാര പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. ശുദ്ധമായ പാൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. അനലിസ്റ്റുകളുടെ സഹായത്തോടെ പാലിലെ കൊഴുപ്പും കൊഴുപ്പിതര പദാർത്ഥങ്ങളും ഗുണനിലവാര പരിശോധനയും നടത്തും.
പാലിൽ ഏതെങ്കിലും തരത്തിലുള്ള രാസപദാർത്ഥങ്ങളുടെ സാന്നിധ്യമോ ബാക്ടീരിയ, ഫംഗസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും ഉണ്ടെങ്കിൽ കർശനനടപടി ഉണ്ടായിരിക്കും. ഇത് സംബന്ധമായ പരിശോധന പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ ഫലം ലഭ്യമാകും. പാലിൽ ആൻറിബയോട്ടിക്സ്, അഫ്ളോടോക്സിൻ തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധനയിൽ നിന്ന് കണ്ടെത്താം. ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന എന്തെങ്കിലും പാലിൽ അടങ്ങിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തീറ്റപ്പുല്ലിനങ്ങളുടെ കൃഷിരീതികൾ പരിചയപ്പെടാം
നെൽവയലിനു റോയൽറ്റി ലഭ്യമാവാൻ അപേക്ഷിച്ച 3,909 പേർക്ക് ബില്ല് പാസായി
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
റബ്ബർ ബോർഡ് പരിശീലന ക്ളാസ്സിൽ പങ്കെടുക്കാം
ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില
കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്