Updated on: 29 July, 2021 11:00 PM IST
യുവജനങ്ങളെ കാർഷിക മേഖല

കേന്ദ്ര സർക്കാരിന്റെ ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ (ICAR) യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് Attracting and Retaining Youth in Agriculture (ARYA). കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ നിരവധി ചെറുപ്പക്കാർക്ക് കാർഷിക മേഖലയിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ പത്തനംതിട്ട ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിന് ആര്യ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

1. തേനീച്ച വളർത്തൽ
2. കോഴി വളർത്തൽ
3.ചക്കയുടെ സംസ്കരണവും മൂല്യ വർദ്ധനവും
4. നഴ്സറി നടത്തിപ്പ്

എന്നീ നാല് മേഖലകളിലാണ് ഈ പദ്ധതിയിലൂടെ യുവാക്കൾക്ക് പരിശീലനം നൽകുന്നത്.

15 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് താല്പര്യമുള്ള ഏതെങ്കിലും പരിശീലന പദ്ധതിയിൽ ചേരാവുന്നതാണ്. കൂടാതെ ഈ മേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നവർക്കും ഇതിന്റെ ഭാഗമാകാം. സംരഭങ്ങൾ ആരംഭിക്കുന്നവർക്ക് അനുബന്ധ ഉപകരണങ്ങളുടെ വിതരണവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക് 0469 - 2662094 / 8078572094 എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://kvkcard.org/aryaform.php എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ നടത്തുകയോ ചെയ്യേണ്ടതാണ്. അവസാന തീയതി ജൂലൈ 31.

English Summary: Attracting and Retaining Youth in Agriculture (ARYA)
Published on: 29 July 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now