Updated on: 21 August, 2023 11:31 PM IST
125 ഔഷധ ചേരുവകൾ കൊണ്ടു പൂക്കളമൊരുക്കി ഔഷധി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള ഔഷധിയുടെ മരുന്നുകളിലെ 125 അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഓണത്തിന് ഔഷധ പൂക്കളമൊരുക്കി. ഔഷധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിലാണ് ഔഷധ ഇലകൾ, പൂവുകൾ, കായകൾ, വിത്തുകൾ, വേരുകൾ, ഫലങ്ങൾ എന്നിവ ഉപയോഗിച്ച് ഔഷധ പൂക്കളം ഒരുക്കിയത്. പരിപാടി പൊതുവിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ആയുർവേദത്തിന് കിട്ടുന്ന വലിയ അംഗീകാരമാണ് ഔഷധ പൂക്കളമെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തങ്ങളായ ഔഷധച്ചെടികളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അറിയാനും അന്വേഷിക്കാനും പൂക്കളം വഴിയൊരുക്കും.  പരിപാടിയിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. 

ലോകത്തിനു മലയാളം സംഭാവന ചെയ്ത ഏറ്റവും മികച്ച ചികിത്സാ രീതിയാണ് ആയുർവേദം എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ 500 ഏക്കറിൽ തുടക്കം കുറിക്കുന്ന ആയുർവേദ ഗവേഷണ കേന്ദ്രം, ഇടുക്കിയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ മെഡിക്കൽ കോളജ് എന്നിവ ഉൾപ്പെടെ ആയുർവേദ രംഗത്ത് കലവറയില്ലാത്ത പിന്തുണയും പരിഷ്‌ക്കാരങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം കാക്കുന്ന ഔഷധ സസ്യങ്ങൾ

ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, ബോർഡ് അംഗം ടി.വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

English Summary: “Aushadhi” made pookalam with 125 medicinal herbs
Published on: 21 August 2023, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now