Updated on: 19 May, 2022 11:22 AM IST
Axis Bank വായ്പാ നിരക്ക് വർധിപ്പിച്ചു

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനമായ ആക്‌സിസ് ബാങ്ക് (Axis Bank ) വായ്പാ നിരക്ക് വർധിപ്പിച്ചു.
ആക്‌സിസ് ബാങ്ക് എം‌സി‌എൽ‌ആർ നിരക്കുകൾ (Marginal Cost of Lending Rate (MCLR) ഉയർത്തിയെന്നും ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വർധിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. മെയ് 18 ബുധനാഴ്ച ഒരു വിജ്ഞാപനത്തിലാണ് അധികൃതർ വായ്പ നിരക്ക് വർധനവിനെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

പുതുക്കിയ നിരക്ക് പ്രകാരം ആക്‌സിസ് ബാങ്കിന്‍റെ ഒരു മാസത്തെ എം‌സി‌എൽ‌ആർ- MCLR നിരക്ക് ഇപ്പോൾ 7.55% ആയി ഉയർന്നു. നേരത്തെ ഇത് 7.20 ശതമാനമായിരുന്നു.

വിവിധ വായ്പാ നിരക്കുകൾ തീരുമാനിക്കുന്നതിലെ പ്രധാന പോയിന്റായ എം‌സി‌എൽ‌ആർ, വായ്‌പ നിരക്കിന്റെ മാർജിനൽ കോസ്റ്റ് 35 ബേസിസ് പോയിന്റുകൾ വരെ വർധിപ്പിച്ചതായി ആക്‌സിസ് ബാങ്ക് വിജ്ഞാപനത്തിൽ അറിയിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ, മെയ് 18 മുതൽ പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ

ഇതിന് പുറമെ മൂന്ന് മാസത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.30 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി വർധിച്ചു. ആറ് മാസത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.35 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായും ഉയർന്നു.

ഒരു വർഷത്തെ എംസിഎൽആർ 7.40 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തെ എംസിഎൽആർ 7.50 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി ഉയർന്നു. മൂന്ന് വർഷത്തെ കാലാവധിക്കുള്ള വായ്പാ നിരക്കും 7.55 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി ഉയർന്നു.
മെയ്‌ 4ന് RBI റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് അഥവാ 4.40 ശതമാനം വർധിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രാജ്യത്തെ നിരവധി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും അവരുടെ എംസിഎൽആർ നിരക്ക് കൂട്ടി.
മെയ് 4ന് ആർബിഐയുടെ ഓഫ് സൈക്കിൾ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് ബാങ്കുകളുടെ സാമ്പത്തിക ഇടപാടുകളില്‍ മാറ്റം വന്നത്.

ആക്‌സിസ് ബാങ്ക് വിജ്ഞാപന പ്രകാരമുള്ള എംസിഎൽആർ

ഒരു രാത്രി: പഴയ നിരക്ക് - 7.20 ശതമാനം; പുതിയ നിരക്ക് - 7.55 ശതമാനം

ഒരു മാസം: പഴയ നിരക്ക് - 7.20 ശതമാനം; പുതിയ നിരക്ക് - 7.55 ശതമാനം

മൂന്ന് മാസം: പഴയ നിരക്ക് - 7.30 ശതമാനം; പുതിയ നിരക്ക് - 7.65 ശതമാനം

ആറ് മാസം: പഴയ നിരക്ക് - 7.35 ശതമാനം; പുതിയ നിരക്ക് 7.70 ശതമാനം

ഒരു വർഷം: പഴയ നിരക്ക് - 7.40 ശതമാനം; പുതിയ നിരക്ക് 7.75 ശതമാനം

രണ്ട് വർഷം: പഴയ നിരക്ക് - 7.50 ശതമാനം; പുതിയ നിരക്ക് 7.85 ശതമാനം

മൂന്ന് വർഷം: പഴയ നിരക്ക് - 7.55 ശതമാനം; പുതിയ നിരക്ക് 7.90 ശതമാനം

എം‌സി‌എൽ‌ആർ വർധനവോടെ ആക്‌സിസ് ബാങ്കിന്റെ ഭവനവായ്പയിലും മറ്റ് വായ്യ്പയിലും മാറ്റം വരും. ഇത് ഉപഭോക്താക്കൾക്ക് സന്തുഷ്മായ വാർത്തയല്ല. കാരണം ഇതിനാൽ പലിശ വർധിക്കാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: യോനോയ്‌ക്കൊപ്പം എസ്ബിഐ ഗോൾഡ് ലോൺ: സീറോ പ്രോസസ്സിംഗ് ഫീസ്; വിശദ വിവരങ്ങൾ

റിപ്പോ നിരക്ക് വർധിപ്പിച്ചത് ബാങ്കുകളുടെ ഫണ്ടിന്റെ ചിലവ് വർധിപ്പിച്ചതിനാൽ എംസിഎൽആർ ഇനിയും കുതിച്ചുയരുമെന്നാണ് റിപ്പോട്ടുകൾ പറയുന്നത്.

English Summary: Axis Bank Increased Lending Rate: Home Loan And Car Loan EMIs To Hike
Published on: 19 May 2022, 11:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now